മധ്യപ്രദേശില്‍ മെയ് മാസത്തില്‍ മരിച്ച വയോധികന് കൊവിഡ് വാക്സിന് എടുത്തതായി മെസേജ്; സാങ്കേതിക പിഴവെന്ന് അധികൃതര്‍
രാജ്ഖഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയില്‍ മരിച്ച വയോധികന് കൊവിഡ് വാക്സിന് എടുത്തതായി മെസേജ്. ബിയോറ ടൗണിലെ പുരുഷോത്തം ശാക്യാവാറിന്റെ (78) മൊബൈല്‍ ഫോണ്‍ നമ്പറിലാണ് വാക്സിന് രണ്ടാം ഡോസ് നല്‍കിയതിന്റെ മെസേജ് വന്നത്.
മരിച്ചയാളുടെ മകന് ഫൂല് സിംഗ് ശാക്യാവാര് പറയുന്നതനുസരിച്ച്, ഡിസംബര്‍ 3 ന് അവര്‍ക്ക് പിതാവ് കൊവിഡ് വാക്സിന് സ്വീകരിച്ചതായി സന്ദേശം ലഭിച്ചുവെന്നും വാക്സിന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും കഴിഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 8 ന് തന്റെ പിതാവ് വാക്സിന് ആദ്യ ഡോസ് എടുത്തിരുന്നു. ഇന്‍ഡോറില്‍ ചികിത്സയിലിരിക്കെ മെയ് 24 ന് അദ്ദേഹം മരിച്ചുവെന്നും ഷാക്യാവര് പറഞ്ഞു.
വിഷയത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അതിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ജില്ലാ വാക്സിനേഷന് ഓഫീസര്‍ ഡോ. പി.എല്‍. ഭഗോറിയ പറഞ്ഞു. കമ്പ്യൂട്ടറിലെ തകരാറായിരിക്കാം ഇത്തരമൊരു സന്ദേശം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനേഷന് വന്‍തോതില്‍ നടക്കുന്നതിനാല്‍ എന്‍ട്രി ചെയ്യുമ്പോള്‍ ആരെങ്കിലും തെറ്റായ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കിയിരിക്കാമെന്നും തെറ്റ് തിരുത്തുമെന്നും ബിയോറ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ശരദ് സാഹു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."