HOME
DETAILS
MAL
പോത്തന്‍കോട് യുവാവിനെ ഗുണ്ടാ സംഘം വെട്ടികൊന്നു; അക്രമത്തിനു ശേഷം കാല് റോഡിലെറിഞ്ഞു
backup
December 11 2021 | 14:12 PM
തിരുവനന്തപുരം: പോത്തന്‍കോട് കല്ലൂരില്‍ അക്രമിസംഘത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു. കല്ലൂര്‍ സ്വദേശി സുധീഷാണ് (35) മരിച്ചത്. ബൈക്കിലും ഓട്ടോയിലും എത്തിയ പത്തുപേരടങ്ങുന്ന സംഘമാണ് വെട്ടിയത്.
ഗുണ്ടകളെ കണ്ട് ഭയന്നോടി വീട്ടില്‍ കയറിയ സുധീഷിനെ പിന്തുടര്ന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്റെ കാല് വെട്ടിയെടുത്ത് ബൈക്കില്‍ കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സംഘം മടങ്ങിയത്. ബഹളം കേട്ട് നാട്ടുകാരെത്തിയെങ്കിലും ഗുണ്ടാ സംഘം വിരട്ടിയോടിച്ചു.ദേഹത്താകെ വെട്ടേറ്റ സുധീഷിനെ പൊലീസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാഹനങ്ങളില്‍ വന്ന സംഘം അക്രമത്തിനു ശേഷം കാല് റോഡിലെറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഗുണ്ടാപ്പകയാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."