HOME
DETAILS
MAL
ജിദ്ദയിലെ ഏറ്റവും മുതിർന്ന ഇന്ത്യൻ പൗരൻ അന്തരിച്ചു
backup
December 12 2021 | 05:12 AM
ജിദ്ദ: ജിദ്ദയിലെ ഏറ്റവും മുതിർന്ന ഇന്ത്യൻ പൗരനായ റഫീഉദ്ദീൻ ഫാസിൽ ബോയ് അന്തരിച്ചു. മുംബൈ സ്വദേശിയാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടായി ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു റഫീയുദ്ദീൻ ഫാസിൽബോയ്.
ജിദ്ദയിൽ ഇന്ത്യൻ സ്‌കൂൾ സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഇദ്ദേഹമായിരുന്നു. 1982-ൽ ഇന്ത്യൻ സ്‌കൂളിന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തറക്കല്ലിടുമ്പോൾ കൂടെയുണ്ടായിരുന്നത് റഫീയുദ്ദീനായിരുന്നു. 2008 ൽ ഇന്ത്യൻ പ്രസിഡന്റിൽനിന്ന് ഭാരതീയ സമ്മാൻ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."