പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവം: അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള എല്ലാ നടപടികളും ചെയ്തു,പ്രതികരിച്ച് ട്വിറ്റര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു.പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതോടെയാണ് പ്രതികരണവുമായി ട്വിറ്റര്‍ രംഗത്തെത്തിയത്.
'ഞങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ഞങ്ങളുടെ സംഘം ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ മറ്റ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി സൂചനയൊന്നുമില്ല'- ട്വിറ്റര്‍ വക്താവിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹാക്കിങ്ങിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായി കേന്ദ്രസര്‍ക്കാരിന്റെ ടീം പ്രവര്‍ത്തനം തുടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഹാക്കറെ കുടുക്കാന്‍ പ്രവര്‍ത്തിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ട്വിറ്ററിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചു. ഇന്ത്യ ഔദ്യോഗികമായി ബിറ്റ്കോയിന്‍ അംഗീകരിച്ചു. സര്‍ക്കാര്‍ ഔദ്യോഗികമായി 500 ബിറ്റ് കോയിന്‍ വാങ്ങുകയും രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വിതരണം ചെയ്യുമെന്നാണ് ഹാക്കര്‍ ട്വീറ്റ് ചെയ്തത്.
https://twitter.com/PMOIndia/status/1469786236990607361
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."