ഗവര്‍ണറുടെ നിലപാട് ദുരൂഹം; വിമര്‍ശനവുമായി കോടിയേരിയും
തിരുവനന്തപുരം: കണ്ണൂര്‍, കാലടി സര്‍വകലാശാലാ വി.സി നിയമനങ്ങളില്‍ സര്‍ക്കാരിനോട് ഇടഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാസലകൃഷ്ണന്‍. ഗവര്‍ണറുമായി ഏറ്റുമുട്ടലിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുളഅള എല്ലാ അധികാരവും ചാന്‍സലര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചു കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാന്‍സലര്‍ പദിവിയിലിരിക്കുന്ന ആള്‍ക്ക് വിവേചനാധികാരമുണ്ട്. ഗവര്‍ണറുടെ തെറ്റിദ്ധാരണ പരിഹരിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ട ആളല്ല ചാന്‍സലറെന്ന് പറഞ്ഞ കോടിയേരി എന്തിനാണ് അദ്ദേഹം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയതെന്നും ചോദിച്ചു. ഗവര്‍ണറുടെ നിലപാട് ദുരൂഹമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
'സമ്മര്‍ദങ്ങള്‍ക്ക് താന്‍ വഴങ്ങിയെന്ന് ഗവര്‍ണര്‍ പറയുന്നത് ശരിയല്ലല്ലോ. ഗവര്‍ണര്‍ അങ്ങനെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ പാടില്ലല്ലോ. വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കേണ്ട പദവിയില്‍ ഇരിക്കുന്ന വ്യക്തിയാണ് ഗവര്‍ണര്‍. വിസിമാരുടെ നിയമനം സംബന്ധിച്ച് ശിപാര്‍ശ സമര്‍പ്പിക്കുന്നത് സര്‍ക്കാരല്ല, സെര്‍ച്ച് കമ്മിറ്റിയാണ്. ഗവര്‍ണര്‍ തന്നെ അംഗീകരിച്ച സെര്‍ച്ച് കമ്മിറ്റിയാണ്. ഐകകണ്‌ഠ്യേനയാണ് സെര്‍ച്ച് കമ്മിറ്റി പേരു നല്‍കിയത്. പിന്നീട് അദ്ദേഹത്തിനു വന്നിട്ടുള്ള എന്തോ ഒരു പ്രശ്‌നമായിരിക്കാം. നമുക്ക് അറിയില്ല. ഗവര്‍ണര്‍ തന്നെയാണ് വ്യക്തമാക്കേണ്ടത്. ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവര് തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്. ചാന്‍സലര്‍ പദവി ഗവണ്‍മെന്റ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഗവര്‍ണര്‍ തന്നെ തുടരണം എന്നാണ് നിലപാട്. ഗവര്‍ണറുമായി ഏറ്റുമുട്ടാന്‍ ഉദ്ദേശിക്കുന്നില്ല' കോടിയേരി പറഞ്ഞു.
സി.പിഐ മുഖപത്രമായ ജനയുഗം എഡിറ്റോറിയലും ആരിഫ് ഖാനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."