സമ്പൂര്‍ണ വൈദ്യുതീകരണം; 31 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം
കുന്നുംകൈ: 2017 മാര്‍ച്ചോടെ കേരളത്തിലെ എല്ലാ ഭവനങ്ങളും വൈദ്യുതീകരിക്കാനുള്ള കര്‍മപദ്ധതിയുടെ ഭാഗമായി ഭീമനടി ഇലക്ട്രിക് സെക്ഷനില്‍ അപേക്ഷ നല്കാന് ബാക്കിയുള്ളവര്‍ ഈ മാസം 31 നുള്ളില്‍ നല്‍കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇതിനായി വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫിസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം.
അപേക്ഷ നല്കിയവര് എത്രയും പെട്ടെന്ന് വീടുകളിലെ വയറിങ് നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എ പി എല്‍, ബി പി എല്‍ വിത്യാസമില്ലാതെ നല്കുന്ന പദ്ധതിക്ക് വേണ്ടി ഇലക്ട്രിക് പോസ്റ്റുകള്‍ ആവശ്യമായി വരുന്ന ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി പോസ്റ്റുകള്‍ നല്‍കും. വീട്ട് നമ്പര്‍ കിട്ടാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് താല്‍ക്കാലിക നമ്പര്‍ നല്കി വൈദ്യുതി കണക്ഷന് നല്‍കാനും തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജന്, വൈസ് പ്രസിഡന്റ് പി അപ്പുക്കുട്ടന്, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍, രാക്ഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."