HOME
DETAILS
MAL
നിയമോപദേശം നല്‍കിയത് സര്‍ക്കാരിന് , ഗവര്‍ണര്‍ക്കല്ല: വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ ഐജി
backup
December 13 2021 | 07:12 AM
കൊച്ചി: സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ എ.ജി - മുഖ്യമന്ത്രി കൂടിക്കാഴ്ച. നടത്തിയത് സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നും ഗവര്‍ണര്‍ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് മാധ്യമങ്ങളോട് പ്രതികരിച്ചു.
താന്‍ എ.ജിയോട് നിയമോപദേശം ചോദിച്ചിട്ടില്ലെന്ന ഗവര്‍ണറുടെ പ്രതികരണത്തോട് ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയിട്ടില്ലെന്നും സര്‍ക്കാരിനാണ് നിയമോപദേശം നല്‍കിയതെന്നുമാണ് എജിയുടെ പ്രതികരണം.
ഗവര്‍ണര്‍ തന്നോട് നിയമോപദേശം ചോദിച്ചിട്ടില്ല താന്‍ കൊടുത്തിട്ടുമില്ല. സര്‍ക്കാരിനാണ് നിയമോപദേശം നല്‍കിയത്. ഗവര്‍ണര്‍ക്ക് താന്‍ നിയമോപദേശം നല്‍കേണ്ട കാര്യമില്ലെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അഡ്വക്കറ്റ് ജനറല്‍ ആലുവയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."