HOME
DETAILS
MAL
മുട്ടിലിഴഞ്ഞ് കായിക താരങ്ങളുടെ പ്രതിഷേധം; ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍
backup
December 13 2021 | 09:12 AM
തിരുവനന്തപുരം: സര്‍ക്കാര്‍ വാഗ്ദാനം നല്കിയ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള കായിക താരങ്ങളുടെ മുട്ടിലിഴഞ്ഞുള്ള സമരത്തിന് പിന്നാലെ ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍. സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ഗേറ്റില്‍ നിന്നാണ് ഇന്ന് കായിക താരങ്ങള്‍ മുട്ടിലിഴഞ്ഞ് സമരം തുടങ്ങിയത്. ചുട്ടുപൊള്ളുന്ന വെയിലത്തായിരുന്നു പ്രതിഷേധം.
ഇതിന് പിന്നാലെയാണ് കായികമന്ത്രി വി അബ്ദുറഹ്മാന് സമരത്തിന്റെ പതിമൂന്നാം ദിവസം കായിക താരങ്ങളെ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്. ഡിസംബര്‍ 16ന് രാവിലെ 11 മണിക്കാണ് ചര്‍ച്ച നടക്കുക. കേരളത്തിനായി ദേശീയ മല്‍സരങ്ങളില്‍ അടക്കം പങ്കെടുത്ത 71ഓളം കായിക താരങ്ങളാണ് അര്‍ഹതപ്പെട്ട ജോലി നല്‍കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്.
നേരത്തെ തല പാതി മൊട്ടയടിച്ചും ഇവര്‍ പ്രതിഷേധിച്ചിരുന്നു. എന്നിട്ടും അനുകൂലമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് കായിക താരങ്ങള്‍ പ്രതിഷേധം കടുപ്പിച്ചത്. 580 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കിയെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കായിക മന്ത്രിയായിരുന്ന ഇ.പി ജയരാജന് പറഞ്ഞിരുന്നത്. എന്നാല്‍, 195 താരങ്ങള്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. മറ്റുള്ളവര്‍ക്കൊന്നും ജോലി ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."