ലീഗ് അടുത്ത സമരപരിപാടികളെ കുറിച്ചുള്ള ആലോചനയില്‍; നിലവിളികളെ നേരിടാന്‍ കര്‍മൂസ തണ്ട് ധാരാളമെന്ന് പി.എം.എ സലാം
കോഴിക്കോട്: വഖഫ് വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ റാലിയിലെ ചില പരാമര്‍ശങ്ങളെ തുടര്‍ന്നുണ്ടായിട്ടുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കാതെ പിന്തുടരുന്നതിനെതിരെ മുസ്ലിം ലീഗ് സെക്രട്ടറി പി.എം.എ സലാം. വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിലെ ചില പ്രയോഗങ്ങളില്‍ പ്രസംഗകനും പാര്‍ട്ടിയും പരസ്യമായി ഖേദപ്രകടനം നടത്തിയതാണ്. ന്യായീകരണവുമായി ആരും വന്നിട്ടുമില്ല.
എന്നാല്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ എതിരാളികളേയും മാധ്യമപ്രവര്‍ത്തകരേയും ന്യായാധിപന്മാരേയും വരെ തെറിയഭിഷേകം നടത്തിയവര്‍ ഇത് വരെ ഒരു വരി പോലും എവിടെയും ഖേദപ്രകടനം നടത്തിയതായി അറിവില്ല. ഒരു സമുദായത്തെ മുഴുവന്‍ ജനസംഖ്യാ വര്‍ദ്ധനവിന് കാരണക്കാരെന്നും ഒരു പ്രദേശത്തെ മുഴുവന്‍ കോപ്പിയടിക്കാരെന്നും വിശേഷിപ്പിച്ചവര്‍ക്ക് മാനസാന്തരം വന്നതായി അറിയില്ല. അത്തരക്കാര്‍ സംസ്‌കാര സമ്പന്നതയെ കുറിച്ച് മുസ്ലീം ലീഗിന് ട്യൂഷനെടുക്കേണ്ടെന്നും വഖഫ് വിഷയത്തില്‍ അടുത്ത സമരപരിപാടികളെ കുറിച്ചുളള ആലോചനയിലാണ് മുസ്ലീം ലീഗ് എന്നും ഈ നിലവിളികളെ നേരിടാന്‍ 'കര്‍മൂസത്തണ്ട്' തന്നെ ധാരാളമാണെന്നും സലാം ഫേസ്ബുക്ക് പോസ്റ്റിലൂടെ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിലെ ചില പ്രയോഗങ്ങളില്‍ പ്രസംഗകനും പാര്‍ട്ടിയും പരസ്യമായി ഖേദപ്രകടനം നടത്തിയതാണ്. ന്യായീകരണവുമായി ആരും വന്നിട്ടുമില്ല.എന്നാല്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ എതിരാളികളേയും മാധ്യമപ്രവര്‍ത്തകരേയും ന്യായാധിപന്മാരേയും വരെ തെറിയഭിഷേകം നടത്തിയവര്‍ ഇത് വരെ ഒരു വരി പോലും എവിടെയും ഖേദപ്രകടനം നടത്തിയതായി അറിവില്ല. ഒരു സമുദായത്തെ മുഴുവന്‍ ജനസംഖ്യാ വര്‍ദ്ധനവിന് കാരണക്കാരെന്നും ഒരു പ്രദേശത്തെ മുഴുവന്‍ കോപ്പിയടിക്കാരെന്നും വിശേഷിപ്പിച്ചവര്‍ക്ക് മാനസാന്തരം വന്നതായി അറിയില്ല. അത്തരക്കാര്‍ ''സംസ്‌കാര സമ്പന്നതയെ'' കുറിച്ച് മുസ്ലീം ലീഗിന് ട്യൂഷനെടുക്കേണ്ട.
വഖഫ് വിഷയത്തില്‍ അടുത്ത സമരപരിപാടികളെ കുറിച്ചുളള ആലോചനയിലാണ് മുസ്ലീം ലീഗ്, എന്നിരിക്കെ കോഴിക്കോട്ടെ റാലി കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ചിലരുടെ പ്രത്യേക ഏക്ഷനോട് കൂടിയ നിലവിളികള്‍ക്ക് ഇപ്പോഴും ശമനമായിട്ടില്ല എന്നത് കൗതുകകരം തന്നെ.
വഖഫ് നിയമം പിന്‍വലിക്കും വരെ ഞങ്ങള്‍ പോരാടും..
ഈ നിലവിളികളെ നേരിടാന്‍ ''കര്‍മൂസത്തണ്ട്'' തന്നെ ധാരാളം..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."