HOME
DETAILS
MAL
ഡല്‍ഹിയിലും രാജസ്ഥാനിലും പുതിയ ഒമിക്രോണ്‍ കേസുകള്‍; ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 49 ആയി
backup
December 14 2021 | 09:12 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലും രാജസ്ഥാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ഒമിക്രോണ്‍ ബാധിതതരുടെ എണ്ണം 49 ആയി.
രാജസ്ഥാനിലും ഡല്‍ഹിയിലും നാല് പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ദുബൈയില്‍ യാത്ര ചെയ്ത രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
രോഗബാധിതരില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. രാജ്യത്ത് ആര്‍ക്കും ഗുരുതര ലക്ഷണങ്ങള്‍ കണ്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി.
അതേ സമയം ഒന്നര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് വ്യാപന നിരക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തി. 5784 പേര് രോഗബാധിതരായപ്പോള്‍ 7995 പേര് രോഗമുക്തരായി. 252 പേര് മരിച്ചതായാണ് ആരോഗ്യമന്ത്രാലയം ഒടുവില്‍ പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."