വനിതാ ഹൗസ് സര്‍ജനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ മന്ത്രിയുടെ ഗണ്മാന് സസ്പെന്ഷന്
അമ്പലപ്പുഴ: രാത്രിഡ്യൂട്ടിക്കിടെ വനിതാ ഹൗസ് സര്‍ജനെ കൈയേറ്റംചെയ്ത സംഭവത്തില്‍ മന്ത്രിയുടെ ഗണ്‍മാനെ സസ്പെന്‍ഡ് ചെയ്തു. മന്ത്രി സജി ചെറിയാന്റെ ഗണ്മാന് അനീഷ്മോനെയാണ് സസ്പെന്‍ഡ് ചെയ്തത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം. നേരത്തെ സംഭവത്തില്‍ അനീഷ്മോനെതിരേ അമ്പലപ്പുഴ പോലിസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ആശുപത്രിയിലെ പതിനാറാം വാര്‍ഡിലായിരുന്നു സംഭവം. അനീഷ്മോന്റെ പിതാവ് കുഞ്ഞുകുഞ്ഞ് പനിയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാത്രി നില വഷളായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ അടിയന്തരപരിചരണം നല്കാന് പ്രത്യേക മുറിയിലേക്കു മാറ്റുന്നതിനിടെയാണ് അനീഷ്മോന് സ്ഥലത്തെത്തിയത്.
രോഗി മരിച്ചതോടെ രോഷാകുലനായ അനീഷ്മോന് വനിതാ ഹൗസ് സര്‍ജനെ കൈയേറ്റംചെയ്യുകയും ഭീഷണിമുഴക്കുകയും ചെയ്തതായാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."