HOME
DETAILS
MAL
ഗുരുഗ്രാമില്‍ ജുമുഅ തടയുന്നവര്‍ക്കെതിരെ നടപടിയെടുത്തില്ല; ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് മുന്‍ രാജ്യസഭാംഗം സുപ്രിം കോടതിയില്‍
backup
December 17 2021 | 03:12 AM
ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ ജുമുഅ തടയുന്ന ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാത്ത ഹരിയാനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് മുന്‍ രാജ്യസഭ അംഗം മുഹമ്മദ് അദീബ് സുപ്രിംകോടതിയെ സമീപിച്ചു.
ആള്‍ക്കൂട്ട ആക്രമണം പോലുള്ള വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് ഇടയാക്കുന്ന വര്‍ഗീയ അക്രമ പ്രവണതകള്‍ തടയാന്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി മാനിക്കാത്തതിന് ഹരിയാന ചീഫ് സെക്രട്ടറി സഞ്ജയ് കൗശല്‍ ഹരിയാന ഡി.ജി.പി പി.കെ. അഗ്രവാക് എന്നിവര്‍ക്കെതിരെയാണ് മുഹമ്മദ് അദീബ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
തഹ്‌സീന്‍ പുനാവാല കേസില്‍ വിദ്വേഷ അതിക്രമങ്ങള്‍ തടയാന്‍ സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഹരിയാനയിലെ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ഹരജിയില്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."