HOME
DETAILS
MAL
മുഖ്യമന്ത്രിയെ വാഴ്ത്തിയ തരൂരിനെതിരേ മുല്ലപ്പള്ളി; നിലപാട് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി; അച്ചടക്കം തരൂരിനറിയില്ലെങ്കില് പഠിപ്പിക്കണം
backup
December 17 2021 | 05:12 AM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരേ മുല്ലപ്പള്ളി രാമചന്ദ്രന്. തരൂരിന്റേത് സര്‍ക്കാരിനെ സഹായിക്കാനുള്ള ഗൂഢ തന്ത്രമാണെന്ന് മുല്ലപ്പള്ളി തുറന്നടിച്ചു. അദ്ദേഹത്തിന്റെ നിലപാട് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. പാര്‍ട്ടി അച്ചടക്കം തരൂരിനറിയില്ലെങ്കില് അദ്ദേഹത്തെ പഠിപ്പിക്കണമെന്നും വിഷയത്തില്‍ എത്രയും പെട്ടെന്ന് ഹൈക്കമാന്‍ഡ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സില്‍വര്‍ ലൈന്‍ പദ്ധതി തട്ടിപ്പാണെന്ന് കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം. എന്നിട്ടാണിത്തരം അഭിപ്രായ പ്രകടനം. ശശി തരൂരിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞ തവണ താനടക്കമുള്ളവര്‍ കുറേ വിയര്പ്പൊഴുക്കിയതാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."