1500 ഓളം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അടച്ചുപൂട്ടി; അമ്പതിനായിരത്തോളം പേര്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ
വാഷിങ്ടണ്‍: ക്ലയ്ന്റുകള്‍ക്ക് വേണ്ടി ചാരപ്പണി നടത്തുന്ന അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ 1500 ഓളം ഫേസ്ബുക്ക് അക്കൗണ്ടുകള്‍ അടച്ചുപൂട്ടി.
ആക്ടിവിസ്റ്റുകള്‍, വിമതര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരെ രഹസ്യമായി നിരീക്ഷിക്കുന്ന 'സൈബര്‍ കൂലിപ്പട' കമ്പനികളുമായി ബന്ധിപ്പിച്ചിട്ടുള്ള 1,500 അക്കൗണ്ടുകള്‍ അടച്ചുപൂട്ടുന്നതായാണ് മെറ്റ വ്യാഴാഴ്ച പ്രഖ്യാപിച്ചത്.100ലധികം രാജ്യങ്ങളിലായി 50,000 ത്തോളം ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും മെറ്റ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
'കുറ്റവാളികളെയും തീവ്രവാദികളെയും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഈ സൈബര്‍ കൂലിപ്പടയാളികള്‍ അവകാശപ്പെടുന്നത്. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍, വിമതര്‍, സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ വിമര്‍ശകര്‍, പ്രതിപക്ഷ അംഗങ്ങളുടെ കുടുംബങ്ങള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരും ടാര്‍ഗറ്റ ചെയ്യപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നു,'' മെറ്റ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."