'മറ്റു വാക്സിനെ അപേക്ഷിച്ച് ഏഴ് മടങ്ങ് വരെ മികച്ച പ്രതിരോധശേഷി';'ഒമിക്രോണിനെതിരെ സുപ്ടിന്ക് വി വാക്സിന് ഫലപ്രദമെന്ന് റഷ്യ
ലോകത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്പുട്നിക് വി വാക്സിന് ഫലപ്രദമാണെന്ന അവകാശവാദവുമായി റഷ്യ. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സ്പുട്നിക് വി, ഒമിക്രോണിനെതിരെ ഉയര്‍ന്ന വൈറസ് ന്യൂട്രലൈസിംഗ് പ്രവര്‍ത്തനം (വിഎന്‍എ)കാഴ്ചവെക്കുന്നുണ്ട്.
എംആര്‍എന്‍എ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചവയുള്‍പ്പെടെയുള്ള വാക്സിനെ അപേക്ഷിച്ച് മൂന്ന് മുതല്‍ ഏഴ് മടങ്ങ് വരെ മികച്ച പ്രതിരോധശേഷിയാണ് സ്പുട്നിക് നല്‍കുന്നത്. മറ്റുള്ള വാക്സിനുകളേക്കാള്‍ 80 ശതമാനം ഫലപ്രദമാണ് സ്പുട്നിക് ലൈറ്റെന്നും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
സ്പുട്നിക് ലൈറ്റ് ബൂസ്റ്ററിന് രണ്ടുമുതല്‍ മൂന്ന്മാസങ്ങള്‍ക്ക് ശേഷവും ഒമിക്രോണിനെതിരായ വൈറസ് ന്യൂട്രലൈസിംഗ് പ്രവര്‍ത്തനം കൂടുതലാണെന്നും ശാസ്ത്രീയപഠനങ്ങള്‍ തെളിയിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 21 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളിലായാണ് സ്പുട്നിക് വി നല്‍കേണ്ടത്. സ്പുട്നിക് വിയുടെ രണ്ട് ഡോസുകള്‍ക്ക് 91 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും ഒറ്റ ഡോസിന് 79.4 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും ഗമാലേയ റിസര്‍ച്ച് സെന്റര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."