HOME
DETAILS
MAL
സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
backup
December 18 2021 | 06:12 AM
തിരുവനന്തപുരം:വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 21 മുതല്‍ ബസുടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാടെക്കുമെന്ന സൂചന ലഭിച്ചതോടെയാണ് സമരം മാറ്റാന്‍ തീരുമാനിച്ചതെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധനയടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ച് ഒരുമാസം കഴിഞ്ഞിട്ടും തീരുമാനമൊന്നും ഉണ്ടായില്ലെന്നാരോപിച്ചാണ് ഉടമകള്‍ വീണ്ടും സമരം പ്രഖ്യാപനം നടത്തിയത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് പോലും അംഗീകരിച്ചതാണെന്നും വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."