വടകര താലൂക്ക് ഓഫിസ് തീപിടിത്തം; ആന്ധ്ര സ്വദേശി സതീഷ് അറസ്റ്റില്‍
കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് തീപിടിത്തവുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശി സതീഷിനെ അറസ്റ്റ് ചെയ്തു. . വടകര ടൗണില്‍ കഴിയുന്ന ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നു. ഇയാളുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് വടകര പഴയ സ്റ്റാന്‍ഡിന് സമീപത്തെ താലൂക്ക് ഓഫിസ് കെട്ടിടത്തില്‍ വന്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുക്കാല്‍ ഭാഗവും ഓഫിസ് ഫയലുകളും രേഖകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചിരുന്നു. താലൂക്ക് ഓഫിസില്‍ നിന്നും പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയത്.
വടകരയില്‍ മുന്‍പുണ്ടായ മൂന്ന് തീപിടിത്തത്തിന് പിന്നിലും ആന്ധ്ര സ്വദേശിയാണ്. മൂന്നു കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം തുടരുന്നതായി റൂറല്‍ എസ്പി പി.എ.ശ്രീനിവാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."