സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം: നാല് പേര്‍ക്ക് കൂടി സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്തെത്തിയ രണ്ടു പേര്‍ക്കും (17), (44), തൃശൂര്‍ സ്വദേശിനിക്കുമാണ് (49) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 11 ആയി. നേരത്തേ മലപ്പുറത്തെത്തിയ ഒരാള്‍ക്കും (37) രോഗം സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരത്ത് എത്തിയ 17 വയസ്സുകാരന് യുകെയില്‍നിന്നും 44കാരന് ടുണീസിയയില്‍നിന്നും മലപ്പുറം സ്വദേശി ടാന്‍സാനിയയില്‍നിന്നും തൃശൂര്‍ സ്വദേശിനി കെനിയയില്‍നിന്നുമാണ് എത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം പ്രകാരം കെനിയ, ടുണീസിയ എന്നിവ ഹൈ റിസ്ക് രാജ്യങ്ങളിലല്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.
മലപ്പുറത്ത് ചികിത്സയിലുള്ളയാള്‍ ദക്ഷിണ കര്‍ണാടക സ്വദേശിയാണ്. ഡിസംബര്‍ 13ന് കോഴിക്കോട് വിമാനത്താവളത്തിലെ പരിശോധനയില്‍ പോസിറ്റീവായതിനാല്‍ നേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."