'ഒരു ഹിന്ദുത്വവാദി അധികാരത്തില്‍ പിടിച്ചുതൂങ്ങാന്‍ നുണകള്‍ പറയുന്നു' അമേഠി തിരിച്ചുപിടിക്കാന്‍ രാഹുലിന്റെയും പ്രിയങ്കയുടെയും വന്‍ റാലി
അമേഠി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തതോടെ അമേഠിയില്‍ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും സംയുക്തമായി അമേഠിയില്‍ റാലിനടത്തി. വന്‍ജനക്കൂട്ടമാണ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റിരുന്നു.
തോല്‍വിക്ക് ശേഷം, രണ്ടാം തവണയാണ് രാഹുല്‍ അമേഠിയില്‍ എത്തുന്നത്. ജനമനസ്സുകളില്‍ എനിക്കിന്നും സ്ഥാനമുണ്ട്. നമ്മള് എല്ലാവരും അനീതിക്കെതിരെ ഉറച്ചു നില്ക്കുന്ന ആളുകളാണ്. 2004ലാണ് ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് അമേഠിയിലാണ്. എല്ലാവരോടും നന്ദി പറയുന്നു' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ജീവിതകാലം മുഴുവന്‍ സത്യത്തിന്റെ പാതയില്‍ നടക്കുന്ന വ്യക്തിയാണ് ഹിന്ദു. അയാള്‍ ഭയത്തിനു കീഴടങ്ങില്ല, തന്റെ ഭയത്തെ വെറുപ്പോ കോപമോ ആയി മാറ്റിയെടുക്കുകയുമില്ല. പക്ഷേ ഒരു ഹിന്ദുത്വവാദി അധികാരത്തില്‍ പിടിച്ചുതൂങ്ങാന്‍ നുണകള്‍ പറയുന്നു.
കുറച്ചു ദിവസം മുന്‍പ് ഗംഗാ നദിയില്‍ പ്രധാനമന്ത്രി സ്നാനം ചെയ്യുന്ന കാഴ്ച കണ്ടു. പക്ഷേ യു.പി മുഖ്യമന്ത്രിയോ ഇന്ത്യന്‍ പ്രധാനമന്ത്രിയോ തൊഴിലില്ലായ്മയെ പറ്റിയോ നാണ്യപ്പെരുപ്പത്തെ പറ്റിയോ പറയുന്നത് കേട്ടിട്ടില്ല. നോട്ടു നിരോധനവും ജിഎസ്ടിയും കോവിഡ് മഹാമാരിയും രാജ്യത്തെ മധ്യവര്‍ഗത്തിന്റെയും പാവപ്പെട്ടവരുടെയും ജീവിതം തളര്‍ത്തിയിരിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."