കൊലപാതകങ്ങള്‍ അപലപനീയം: സമസ്ത
കോഴിക്കോട്: ആലപ്പുഴയില്‍ നടന്ന ഇരട്ടക്കൊലപാതകം തികച്ചും മനുഷ്യത്വരഹിതവും അപലപനീയവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രസ്താവിച്ചു.
സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ ജനങ്ങളും പിന്തുണ നല്‍കണം. അക്രമികളെ പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല.
അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഖംനോക്കാതെ മാതൃകാപരമായി ശിക്ഷിക്കണം. കൊലയാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാട് ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല.
കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഏത് നീക്കങ്ങളെയും ഒറ്റക്കെട്ടായി ചെറുക്കണമെന്നും സോഷ്യല്‍ മീഡിയകളില്‍ അടക്കം നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെയും കൊലവിളികളെയും അടിയന്തരമായി നിയന്ത്രിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."