HOME
DETAILS
MAL
ചെയറിന് നേരെ റൂള്‍ബുക്ക് എറിഞ്ഞു; തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാനെ സസ്പെന്‍ഡ് ചെയ്തു
backup
December 21 2021 | 15:12 PM
ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാനെ സസ്പെന്‍ഡ് ചെയ്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നിന്നാണ് സസ്പെന്ഷന്. തെരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനിടെ ചെയറിന് നേരെ റൂള്‍ബുക്ക് എറിഞ്ഞതിനാണ് നടപടി.
തെരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ കഴിഞ്ഞ ദിവസം ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. ഇന്ന് രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ് മുമ്പ് സസ്പെന്ഷന് കിട്ടിയതെന്ന് ഒബ്രിയാന് പറഞ്ഞു. ആ ബില്ലിന്റെ സ്ഥിതി എന്തായെന്ന് എല്ലാവര്ക്കും അറിയാം. ഈ നിയമവും വൈകാതെ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."