'ജനാധിപത്യത്തെ കൊന്ന കത്തിയുമായി മോദിയും ഷായും പാര്‍ലമെന്റിന് ചുറ്റും കറങ്ങുകയാണ്'; കേന്ദ്രത്തിനെതിരെ ഡെറിക് ഒബ്രിയാന്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍. സഭയില്‍ ചെയറിനു നേരെ റൂള്‍ ബുക്ക് എറിഞ്ഞതിനാണ് ഒബ്രിയാനെ സസ്‌പെന്റ് ചെയ്തത്. താന്‍ റൂള്‍ ബുക്ക് എറിഞ്ഞു എന്നതിന് എന്ത് തെളിവാണുള്ളതെന്ന് ചോദിച്ച ഒബ്രിയാന്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണഴിച്ചു വിട്ടത്.
'ആരോ റൂള്‍ ബുക്ക് വലിച്ചെറിഞ്ഞതിന് പാര്‍ലമെന്റ് കത്തിയമരുകയാണ്. ജനാധിപത്യത്തെ കൊന്ന കത്തിയുമായി മോദിയും ഷായും പാര്‍ലമെന്റിന് ചുറ്റും കറങ്ങുന്നത് നിങ്ങള്‍ കാണുന്നില്ലേ. 12 എം.പിമാര്‍ പാര്‍ലമെന്റിന് പുറത്താണ്. 700 കര്‍ഷകര്‍ രാജ്യത്ത് കൊല്ലപ്പെട്ടു' ഇതൊക്കെ ആരാണ് ചെയ്തത്. ഒബ്രിയാന്‍ ചോദിച്ചു.
താന്‍ റൂള്‍ ബുക്ക് എറിഞ്ഞെന്ന് ആരോപണമുന്നയിക്കുന്നവര്‍ ഫൂട്ടേജുകള്‍ കാണിക്കാന്‍ തയ്യാറാവണമെന്നായിരുന്നു മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്തിയെ ന്യായീകരിക്കുമോ ചോദ്യത്തിന് ഒബ്രിയാന്റെ മറുപടി. എന്നെ ഒരു ദിവസത്തേക്കാണ് അവര്‍ ആകെ സസ്‌പെന്റ് ചെയ്തത്. ഞാന്‍ ശരിക്കും റൂള്‍ ബുക്ക് വലിച്ചെറിഞ്ഞിരുന്നെങ്കില്‍ അപ്പോള്‍ എന്താണ് സംഭവിക്കുക. അദ്ദേഹം പറഞ്ഞു.
'ഏറ്റവുമൊടുവില്‍ ഞാന്‍ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് കര്‍ഷക നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ്. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇന്ന് പാര്‍ലമെന്റിനെ പരിഹസിച്ച് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. ഈ ബില്ലും ഉടന്‍ റദ്ദാക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു' ഡെറിക് ഒബ്രിയാന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."