വയലാര്‍ രാമവര്‍മയുടെ പാട്ട് കേള്‍പ്പിക്കണം, മൃതദേഹത്തില്‍ റീത്ത് വെക്കരുത്, പി.ടി തോമസിന്റെ അന്ത്യാഭിലാഷം
തിരുവനന്തപുരം: സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍വേണ്ട എന്നതടക്കംമുള്ള കാര്യങ്ങള്‍ എഴുതിവെപ്പിച്ചാണ് പി.ടിയുടെ വിയോഗം. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസ് എം.എല്‍.എയുടെ കണ്ണുകള്‍ ദാനം ചെയ്യും. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍വേണ്ടെന്നാണ് അന്ത്യാഭിലാഷം.
അന്ത്യോപചാര സമയത്ത് ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും' എന്ന പാട്ട് കേള്‍പ്പിക്കണം, മൃതദേഹത്തില്‍ റീത്ത് വെക്കരുത്, മൃതദേഹം ദഹിപ്പിക്കണം എന്നിങ്ങനെയുള്ള തന്റെ അന്ത്യാഭിലാഷങ്ങള്‍ പി.ടി തോമസ് എഴുതിവെപ്പിച്ചു. സുഹൃത്തുക്കള്‍ക്കാണ് പി.ടി തോമസ് അന്ത്യാഭിലാഷം എഴുതി കൈമാറിയത്. മൃതദേഹം പള്ളിപ്പറമ്പില്‍ അടക്കരുതെന്നും എറണാകുളം രവിപുരം ശ്മശാനത്തില്‍ ദഹിപ്പിക്കണമെന്നും കുറിപ്പില്‍ പറഞ്ഞു. ചിതാഭസ്മത്തിന്റെ ഒരംശം അമ്മയുടെ ഉപ്പുതോട് കല്ലറയില്‍ നിക്ഷേപിക്കണമെന്നും പറഞ്ഞു.
അന്ത്യോപചാര സമയത്ത് വയലാര്‍ രാമവര്‍മയുടെ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുമെന്ന പാട്ട് കേള്‍പ്പിക്കണമെന്നും കുറിപ്പില്‍ വ്യക്തമാക്കി. കണ്ണുകള്‍ ദാനം ചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള നടപടികള്‍ തുടരുകയാണ്.
മൃതദേഹം ഇന്ന് രാത്രി പത്തുമണിയോടെ ഇടുക്കി ഉപ്പുതോടിലെത്തിക്കും. പിന്നീട് നാളെ പുലര്‍ച്ചയോടെ കൊച്ചിയിലെത്തിക്കും, രാവിലെ ഏഴുമണിക്ക് ഡിസിസി ഓഫീസിലെത്തിക്കും. എട്ടു മണിക്ക് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിക്കും. ഒന്നരവരെ ടൗണ്‍ഹാളില്‍ പൊതു ദര്‍ശനം നടക്കും.
തുടര്‍ന്ന് തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ പൊതു ദര്‍ശനം, തുടര്‍ന്ന് വൈകിട്ട് നാലരയോടെ രവിപുരം ശ്മശാനത്തില്‍ സംസ്‌കാരം എന്നാണ് തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."