രാഹുല്‍ ഗാന്ധി ഹൈദരലി ശിഹാബ് തങ്ങളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു
മലപ്പുറം: കേരള സന്ദര്‍ശനത്തിനായി രണ്ടുദിവസത്തേക്ക് എത്തിയ രാഹുല്‍ ഗാന്ധി ചികിത്സയില്‍ കഴിയുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിത സന്ദര്‍ശനം.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ എന്നിവരും കൂടെയുണ്ടായിരുന്നു. കോട്ടക്കല്‍ അല്‍ഷാഫി ആശുപത്രിയില്‍ എത്തിയാണ് തങ്ങളെ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചത്.
കോണ്‍ഗ്രസ് ആശയങ്ങള്‍ ആഴത്തില്‍ മനസ്സില്‍ സൂക്ഷിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്ത ആളായിരുന്നു പി ടി തോമസ്, പ്രഗല്ഭനായ ഒരു നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായത് മതേതരത്വം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്‌കാര ചടങ്ങുകളുടെ ഭാഗമാവാന്‍ രാഹുല്‍ഗാന്ധി കൊച്ചിയിലേക്ക് തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."