HOME
DETAILS

നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത പോരാളി

  
backup
December 22 2021 | 20:12 PM

todays-article-23-12-2021

രമേശ് ചെന്നിത്തല

നാൽപ്പതിലധികം നീണ്ട വർഷങ്ങളുടെ ആത്മബന്ധമാണ് എനിക്ക് പി.ടി തോമസുമായുള്ളത്. കോൺഗ്രസിലെ ഐ,എ വിഭാഗങ്ങൾ രണ്ടായി പിരിഞ്ഞ് നിൽക്കുന്ന കാലത്താണ് ഞാനും പി.ടി തോമസും കെ.എസ്.യുവിന്റെ നേതൃത്വത്തിൽ എത്തുന്നത്. അന്ന് മുതൽ ആരംഭിച്ച വ്യക്തിബന്ധം അദ്ദേഹത്തിന്റെ വിയോഗ നിമിഷം വരെ തുടർന്നു. ചികിത്സയിൽ കഴിയുന്ന വെല്ലൂർ മെഡിക്കൽ കോളജിൽ പോയി അദ്ദേഹത്തെ കണ്ടതും സംസാരിച്ചതും ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു. അമേരിക്കയിൽ നിന്നുള്ള 22 ലക്ഷത്തോളം വിലവരുന്ന മരുന്ന് കുത്തിവച്ചാൽ പി.ടിയുടെ കാര്യത്തിൽ പ്രതീക്ഷക്ക് വകയുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ സ്പീക്കർ എം.ബി രാജേഷുമായി ബന്ധപ്പെടുകയും അമേരിക്കയിൽനിന്ന് ആ മരുന്നെത്തിക്കുകയും ചെയ്തു. എന്നാൽ പ്രതീക്ഷകൾക്ക് മേൽ കനത്ത ആഘാതമേൽപ്പിച്ച് കൊണ്ട് പി.ടി വിടവാങ്ങുകയായിരുന്നു.


തന്റെ രാഷ്ട്രീയ ബോധ്യങ്ങളിലും നിലപാടുകളിലും കടുകമണി പോലും വീട്ടുവീഴ്ച ചെയ്യാത്തയാളായിരുന്നു അദ്ദേഹം. പാരിസ്ഥിതിക വിഷയങ്ങളിലായാലും രാഷ്ട്രീയ വിഷയങ്ങളിലായാലും താൻ എടുത്ത നിലപാടിൽനിന്ന് ആർക്കും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ കഴിയില്ലായിരുന്നു. അവസാന ശ്വാസം വരെ തനിക്ക് ശരിയെന്ന് തോന്നുന്നതിനായി പോരാടാൻ പി.ടി തോമസിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. യൂത്ത് കോൺഗ്രസ് ഭാരവാഹിയായ പ്രവർത്തിക്കുമ്പോഴും, ഇപ്പോൾ കെ.പി.സി.സി വർക്കിങ് പ്രസിഡന്റായി പ്രവർത്തിക്കുമ്പോഴുമൊന്നും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയിൽ യാതൊരു മാറ്റവമുണ്ടായിരുന്നില്ല.


വളരെയേറെ ജനകീയനായ ഒരു നേതാവായിരുന്നു പി.ടി തോമസ്. ജനങ്ങളുമായി ബന്ധപ്പെടുന്ന വിഷയങ്ങളിൽ രാഷ്ട്രീയമായ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിനിർത്തപ്പെടണമെന്ന് വിശ്വസിച്ചയാളാണ് അദ്ദേഹം. നാല് തവണ എം.എൽ.എ ആയപ്പോഴും ഒരു തവണ എം.പിയായപ്പോഴും അങ്ങനെ തന്നെയാണ് അദ്ദേഹം പ്രവർത്തിച്ചതും.


2016ൽ ഞാൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റപ്പോൾ നിയമസഭയിൽ അകമഴിഞ്ഞ പിന്തുണയാണ് അദ്ദേഹം എനിക്ക് നൽകിയത്. ഒന്നാം പിണറായി സർക്കാരിനെതിരായുള്ള പ്രതിപക്ഷ ആക്രമണത്തിന്റെ കുന്തമുന തന്നെയായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഒരോ വിഷയവും കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്വതീയമായിരുന്നു. പ്രതിപക്ഷ നേതൃനിരയിൽനിന്ന് പി.ടി തോമസ് എഴുന്നേൽക്കുമ്പോൾ സഭാതലം നിശബ്ദമാകുമായിരുന്നു. സഭയ്ക്കുള്ളിൽ സർക്കാരിനെ മുൾ മുനയിൽ നിർത്താനും ട്രഷറി െബഞ്ചിൻ്റെ വാദമുഖങ്ങളുടെ മുനയൊടിക്കാനും അദ്ദേഹത്തിനുള്ള കഴിവ് അന്യാദൃശമായിരുന്നു.


പി.ടി തോമസ് വിടവാങ്ങുമ്പോൾ ഒരു യുഗം തന്നെയാണ് അസ്തമിക്കുന്നത്. ഇത്രയേറെ വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന നേതാക്കൾ കോൺഗ്രസ് പാർട്ടിയിൽ അപൂർവമായിരുന്നു. വരുംതലമുറയിലെ രാഷ്ട്രീയ പ്രവർത്തകർക്ക് പി.ടി തോമസ് ഒരു പാഠപുസ്തകമാണ്. പ്രിയങ്കരനായ പി.ടിയുടെ ഓർമകൾക്കു മുന്നിൽ പ്രണാമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago