HOME
DETAILS
MAL
പോത്തന്‍കോട് വീണ്ടും ഗുണ്ടാ അക്രമണം; പിതാവിനും മകള്‍ക്കും മര്‍ദ്ദനം, പെണ്‍കുട്ടിയുടെ മുഖത്തടിച്ച് മുടിയില്‍ കുത്തിപ്പിടിച്ചു
backup
December 23 2021 | 05:12 AM
തിരുവനന്തപുരം: പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചു. വെഞ്ഞാറമൂട് സ്വദേശിയായ ഷായ്ക്കും അദ്ദേഹത്തിന്റെ പതിനേഴുകാരിയായ മകള്‍ക്കും നേരെയാണ് ഗുണ്ടാ ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു ഇരുവരും ആക്രമിക്കപ്പെട്ടത്.
ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനും മകളെയും ആക്രമിക്കുകയായിരുന്നു. കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പരാതിക്കാര്‍ പറയുന്നു. പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയും മുഖത്തടിക്കുകയും ചെയ്തു.
പള്ളിപ്പുറത്ത് ജ്വല്ലറിയുടമയെ വെട്ടിയ കേസിലെ പ്രതി ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പരാതിക്കാര്‍ പറയുന്നു. പോത്തന്‍കോട് പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."