മെഡിസെപ്പ്; ഇടത് സര്‍ക്കാര്‍ പകല്‍കൊള്ള നടത്തുന്നു: എസ്.ഇ.യു
മലപ്പുറം: ഒ.പി ചികിത്സ നിഷേധിച്ചും സര്‍ക്കാര്‍ വിഹിതം ഉള്കൊള്ളിക്കാതെ ജീവനക്കാരുടെ കുത്തിന് പിടിച്ചും ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷൂറന്‍സില്‍ സര്‍ക്കാര്‍ പകല്‍കൊള്ള നടത്തുകയാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് (എസ്.ഇ.യു) മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
സര്‍ക്കാര്‍ വിഹിതത്തോടെയാണ് മറ്റ് സംസ്ഥാനങ്ങള്‍ ഈ പദ്ധതി നടപ്പിലാക്കിയത്. പങ്കാളിത്ത പെന്കാരെ പദ്ധതിയില്‍ നിന്നും ഒഴിവാക്കാന്‍ ഗൂഢതന്ത്രം പയറ്റുകയാണ്. പങ്കാളിത്ത പെന്‍ഷന്‍കാര്‍ മൂന്ന് വര്‍ഷത്തെ പ്രീമിയം' ഒരുമിച്ച് അടവാക്കണമെന്ന തീരുമാനം അംഗീകരിക്കാനാവില്ല. ഭാര്യയും ഭര്‍ത്താവും ജീവനക്കാരാണങ്കില് രണ്ട് പേരില്‍ നിന്നും പ്രീമിയം പിടിക്കാനുള്ള നീക്കം ഉപേക്ഷിക്കണം.
ഇക്കാര്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി തുടര്‍ന്ന് നടത്തിയ പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം എ മുഹമ്മദലി, സെക്രട്ടേറിയറ്റ് അംഗം ഷൗക്കത്തലി, ഷരീഫ് സി, സാദിഖലി വെള്ളില സംസാരിച്ചു. ഗഫൂര്‍ പഴമള്ളൂര്‍, നാഫിഹ് സി പി, അഷ്റഫ് നെല്ലിക്കുത്ത്, അന്‍വര്‍ ജുമാന്, മുഹമ്മദ് ഹാഷിം കെ പി, റിയാസ് ടി, യൂനുസ്, മുഹമ്മദ് മുഹ്യുദ്ധീന്‍, അബ്ദുല്‍ റഷീദ് എം സി, അനസ് വെട്ടുപാറ, ഹാരിസ്, മുഹമ്മദ് മുസ്തഫ, ഫക്രുദ്ധീന്, അമീനുസ്സമാന് എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."