കെ. സുരേന്ദ്രൻ കലാപത്തിന് കോപ്പുകൂട്ടുന്നു: പോപ്പുലർ ഫ്രണ്ട്
കോഴിക്കോട്
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ നിരന്തരം നുണകൾ പ്രചരിപ്പിച്ച് ഹിന്ദു-മുസ് ലിം ധ്രുവീകരണമുണ്ടാക്കി കലാപത്തിനു കോപ്പുകൂട്ടുകയാണെന്ന് പോപ്പുലർ ഫ്രണ്ട്.
വിയോജിപ്പുള്ളവരെ കൊന്നൊടുക്കുന്ന ഉത്തരേന്ത്യയിലെ ഹിന്ദുത്വ രീതി കേരളത്തിലും നടപ്പാക്കുകയാണ്. അതിന്റെ ഭാഗമായാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആസൂത്രിതമായി കൊലപ്പെടുത്തിയത്. ഇതു വലിയ ഗൂഢാലോചനകൾക്കു ശേഷമാണെന്ന് വ്യക്തമാണ്. ഷാന്റെ കൊലപാതകം തെളിയിക്കാൻ കഴിയില്ലെന്ന സുരേന്ദ്രന്റെ പ്രസ്താവന പൊലിസ് ഗൗരവത്തിലെടുക്കണം.
ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ കലാപാഹ്വാനങ്ങളുടെ പേരിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതികളിൽ പൊലിസ് നടപടിയെടുത്തിട്ടില്ല.
പൊലിസിന്റെ ഈ നിഷ്‌ക്രിയത്വമാണ് വിദ്വേഷപ്രചാരണം ആവർത്തിക്കാൻ സുരേന്ദ്രനുള്ള പ്രേരണയെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ, സെക്രട്ടറിമാരായ എസ്. നിസാർ, സി.എ റഊഫ് എന്നിവർ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."