മിശ്രവിവാഹം ; ടി.കെ ഹംസയുടെ അഭിപ്രായം മുസ്‌ലിംകൾക്ക് ബാധകമല്ലെന്ന് സമസ്ത
മലപ്പുറം
ഏകദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായ ഇലാഹീ ഗ്രന്ഥങ്ങൾ നൽകപ്പെട്ട മതവിശ്വാസിനികളായ സ്ത്രീകളെ ഇക്കാലത്ത് പ്രയാസകരമായ പ്രത്യേക നിബന്ധനകൾക്കു വിധേയമായി മുസ്‌ലിംകൾക്ക് വിവാഹം ചെയ്യാമെന്നതിന്റെ അടിസ്ഥാനത്തിൽ ബഹുദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായ ഗ്രന്ഥങ്ങളിൽ വിശ്വസിക്കുന്ന അമുസ്‌ലിം സ്ത്രീകളെ മുസ്‌ലിംകൾക്ക് വിവാഹം ചെയ്യാമെന്ന ടി.കെ ഹംസയുടെ അഭിപ്രായം ഇസ്‌ലാമിക വിശ്വാസങ്ങൾക്ക് നിരക്കാത്തതും അതു മുസ്‌ലിംകൾക്ക് ബാധകമല്ലാത്തതുമാണെന്ന് മലപ്പുറത്ത് ചേർന്ന സമസ്ത മലപ്പുറം ജില്ലാ മുശാവറ യോഗം വ്യക്തമാക്കി.
ഇസ്‌ലാമിക ശരീഅത്ത് പ്രകാരം നിഷിദ്ധമാണെന്ന് സ്പഷ്ടമായി അറിയപ്പെട്ട കാര്യങ്ങൾ ഒരാളിൽനിന്നുണ്ടായാൽ അതു കുറ്റകരവും ശിക്ഷാർഹവുമായ പ്രവർത്തിയായി കണക്കാക്കപ്പെടുന്നതും എന്നാൽ പ്രസ്തുത വിധിയെ ഒരാൾ നിഷേധിക്കുകയും അവ അനുവദനീയമാണെന്ന് വാദിക്കുകയും ചെയ്താൽ അത് ഇസ്‌ലാമിൽനിന്നുതന്നെ പുറത്തുപോകാൻ കാരണമാകുന്നതുമായതുകൊണ്ട് അത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ എല്ലാവരും സൂക്ഷിക്കണമെന്നും യോഗം ഉദ്ബോധിപ്പിച്ചു.പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാർ അധ്യക്ഷനായി. സമസ്ത ജില്ലാ ഗോൾഡൻ ജൂബിലി പരിപാടികൾ യോഗം വിലയിരുത്തി. ജില്ലാ ജനറൽ സെക്രട്ടറി ഇ. മൊയ്തീൻ ഫൈസി പുത്തനഴി സമ്മേളന പരിപാടികൾ വിശദീകരിച്ചു. കോട്ടുമല മൊയ്തീൻ കുട്ടി മുസ്‌ലിയാർ, കെ. ഹൈദർ ഫൈസി പനങ്ങാങ്ങര, പി.കെ ഹംസക്കുട്ടി ബാഖവി ആദൃശ്ശേരി, കെ.വി അസ്ഗറലി ഫൈസി പട്ടിക്കാട്, കെ.എ റഹ്മാൻ ഫൈസി കാവനൂർ, എം.പി മുഹമ്മദ് മുസ്‌ലിയാർ മുടിക്കോട്, സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ നെല്ലിക്കുത്ത്, അബ്ദുറഹ്മാൻ ഫൈസി പാതിരമണ്ണ, അബ്ദുൽ ലത്തീഫ് ഫൈസി പാതിരമണ്ണ, ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാർ കാട്ടുമുണ്ട, എ.പി യഅ്ഖൂബ് ഫൈസി രാമംകുത്ത്, അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി, കെ. അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം, പി.എം മൊയ്തീൻ കുട്ടി മുസ്‌ലിയാർ തലപ്പാറ, പി. സൈതാലി മുസ്‌ലിയാർ മാമ്പുഴ, കാടേരി മുഹമ്മദ് മുസ്‌ലിയാർ, ടി. അബ്ദുൽ അസീസ് ഫൈസി അരിപ്ര, സി.എച്ച് ത്വയ്യിബ് ഫൈസി, ഏലംകുളം ബാപ്പു മുസ്‌ലിയാർ, ഹംസ ഫൈസി ഹൈതമി നെന്മിനി, കെ.ടി മൊയ്തീൻ ഫൈസി തുവ്വൂർ, സുലൈമാൻ ഫൈസി ചുങ്കത്തറ, സ്വലാഹുദ്ദീൻ ഫൈസി വെന്നിയൂർ, പി. ഇബ്‌റാഹീം ബാഖവി എടപ്പാൾ, കെ. അബ്ദുൽ ഗഫൂർ അൻവരി മുതൂർ, എം.ടി അബൂബക്കർ ദാരിമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."