തൊഴിലാളികളെത്ര ? കണക്കില്ലാതെ പൊലിസ്
കൊച്ചി
കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണത്തിലും അവ്യക്തത. 12000 തൊഴിലാളികളാണ് ഉള്ളതെന്നാണ് തൊഴിൽവകുപ്പിന്റെ കണക്ക്. എന്നാൽ ഇത് കൃത്യമാണോ എന്ന കാര്യത്തിൽ പൊലിസിന് വ്യക്തതയില്ല.
അന്യസംസ്ഥാന തൊഴിലാളികൾ എത്തുമ്പോൾ അവരുടെ തിരിച്ചറിയൽ രേഖകൾ സഹിതം സ്ഥലത്തെ പൊലിസ് സ്റ്റേഷനിൽ അറിയിക്കണമെന്നാണ് നിയമം. ഇതനുസരിച്ച് കിറ്റെക്‌സിൽനിന്ന് വിവരങ്ങൾ അറിയിക്കാറുണ്ടെന്നാണ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ അറിയിച്ചത്. എത്ര തൊഴിലാളികളാണ് ഉള്ളതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചില്ല.
എന്നാൽ 16000 നു മുകളിൽ അതിഥി തൊഴിലാളികളുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. കിറ്റെക്‌സ് ഗാർമെൻസിൽ മാത്രം 5000 അതിഥി തൊഴിലാളികൾ ഉള്ളതായി കമ്പനി അധികൃതർ പറയുന്നു. ഇത്തരത്തിൽ അഞ്ച് കമ്പനികളാണ് ഇവിടെയുള്ളത്. എന്നാൽ ഇവിടങ്ങളിലൊക്കെയായി എത്ര തൊഴിലാളികൾ ഉണ്ടെന്ന ചോദ്യത്തിന് ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയാണ് കമ്പനി അധികൃതർ.
ഇവിടത്തെ ക്യാംപുകളിൽ പ്രവേശിക്കുന്നതിന് പൊലിസ് ഉൾപ്പെടെയുള്ളവർക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."