സി.ഐയെ അടക്കം വധിക്കാന്‍ പദ്ധതിയിട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; കിഴക്കമ്പലത്ത് അറസ്റ്റിലായത് 162 പേര്‍
കൊച്ചി: ക്രിസ്മസ് ദിനം രാത്രി കിഴക്കമ്പലത്ത് സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാനെത്തിയ പൊലിസുകാരെ കൊല്ലാന്‍ അതിഥി തൊഴിലാളികള്‍ ഉറപ്പിച്ചിരുന്നുവെന്ന് എഫ്.ഐ.ആര്‍. എസ്.എച്ച്.ഒ അടക്കമുള്ള പൊലിസിനെ വധിക്കാന്‍ ശ്രമിച്ചത് 50 ലേറെ പേരാണ്.
കല്ല്, മരവടി, മാരകയുധങ്ങള്‍ ഉപയോഗിച്ച് പൊലീസുകാരെ ആക്രമിച്ചു. ജീപ്പുകള്‍ തകര്‍ത്തതടക്കം സര്‍ക്കാരിന് 12 ലക്ഷത്തിന്റെ നഷ്ടമുണ്ട്. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും സംഘത്തിലുള്ളവര്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീപ്പിനുള്ളിലിരുന്ന പൊലിസുകാരെ പുറത്തിറങ്ങാന്‍ കഴിയാത്ത വിധം വാതില്‍ ചവിട്ടിപ്പിടിച്ച ശേഷം വാഹനത്തിന് തീയിടുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന പൊലിസുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്.ഐ.ആര്‍ ഇട്ടത്.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതില്‍ 106 പേരെക്കൂടി അറസ്റ്റ് ചെയ്തു. 162 പേരുടെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
രാത്രി 12 മണിയോടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യംപില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്നാണ് പൊലിസ് കണ്‍ട്രോള്‍ റൂമില്‍ നിന്നും പൊലിസ് ഉദ്യേഗസ്ഥരെത്തിയത്. ക്രിസ്മസ് ആഘോഷത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. വിവരമറിഞ്ഞ് സംഭവമന്വേഷിക്കാനായെത്തിയ പൊലിസുകാര്‍ക്കുനേരെ തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."