ഡി.ജെ പാര്‍ട്ടികളില്‍ ലഹരി ഉപയോഗത്തിന് സാധ്യത; കര്‍ശന പരിശോധനയ്ക്ക് പൊലിസ്
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ. പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി പൊലിസ്. വന്‍തോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്നാണ് ഡി.ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്,.
രാത്രി 10 മണിക്ക് ശേഷം പാര്‍ട്ടി പാടില്ലെന്നാണ് പൊലിസിന്റെ നിര്‍ദ്ദേശം. തലസ്ഥാനത്ത് രണ്ട് ഹോട്ടലുകള്‍ക്ക് പൊലിസ് നോട്ടിസ് നല്കി. പാര്ട്ടിനടത്തുന്നെങ്കില് സി.സി ടി.വി ദൃശ്യങ്ങള്‍ ഉറപ്പാക്കണം.പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കും. പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ നല്‍കാനും നിര്‍ദ്ദേശമുണ്ട്.
അതേ സമയം സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങളില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമാകും. കൊവിഡിനൊപ്പം സംസ്ഥാനത്ത് ഒമിക്രോണും കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് നാല് മണിക്ക് അവലോകന യോഗം ചേരുന്നത്. പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."