വര്‍ഗീയ സംഘടനകളുടെ ആശയം ഏറ്റെടുക്കുന്നു: ലീഗിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി
മലപ്പുറം: കോണ്‍ഗ്രസിനേയും മുസ് ലിം ലീഗിനേയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ സംഘടനകളുമായി നേരത്തെ സഖ്യമുണ്ടാക്കിയ ലീഗ് ഇപ്പോള്‍ അവരുടെ ആശയങ്ങള്‍ ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ലീഗ് ജമാഅത്തുമായും പോപ്പുലര്‍ ഫ്രണ്ടുമായും സഹകരിക്കുന്നുവെന്ന വിമര്‍ശനമാണ് നേരത്തേ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ ഒരു മാറ്റമുണ്ട്, തീവ്രവാദികളുടെ മുദ്രാവാക്യം മുസ്‌ലിം ലീഗ് സ്വയം ഏറ്റെടുക്കുന്നു. അതാണ് മാറ്റം. പിണറായി കുറ്റപ്പെടുത്തി.
മുസ്‌ലിം ലീഗിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ആ പാര്‍ട്ടിയിലെ സമാധാന കാംക്ഷികളായവര്‍ രംഗത്ത് വരണം. നാടിനാവശ്യമുള്ള ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫും ബി.ജെ.പിയും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. ഓരോ ചെറിയ വിഷയങ്ങളിലും വര്‍ഗീയത കലര്‍ത്തുന്നു. യു.ഡി.എഫും ബി.ജെ.പിയും തങ്ങളുടെ നയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബുദ്ധിമുട്ടുന്നു. ഇതിന് കുറുക്കു വഴിയായി വര്‍ഗീയ ദ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
വികസനം നല്ലനിലയില്‍ പൂര്‍ത്തിയാക്കാനാകുന്നുണ്ട്. ദേശീയപാതയും ഗെയില്‍ പൈപ്പ് ലൈനുമെല്ലാം അതിനുദാഹരണമാണ്. നാടിനാവശ്യമുള്ള ഒരു പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറില്ല. പദ്ധതിക്ക് പുറത്തുള്ളവരാണ് പ്രക്ഷോഭം നടത്തുന്നത്. ദേശീയപാത ഭൂമി ഏറ്റെടുക്കലില്‍ അത് കണ്ടതാണ്. കെ-റയില്‍, ദേശീയ ജലപാത അങ്ങനെ നിരവധി പദ്ധതികള്‍ ഭാവിയില്‍ വരും. പിണറായി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."