HOME
DETAILS

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 653 ആയി; 6358 പേര്‍ക്ക് കൊവിഡ്

  
backup
December 28, 2021 | 6:10 AM

national-indias-omicron-tally-crosses-600-mark

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 6358 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആക്ടിവ് കേസുകളുടെ എണ്ണം 75,456 ആയി. അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 653 ആയി. 186 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഏറ്റവും കൂടുതല്‍ ഒമിക്രോമണ്‍ ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 167 കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ജിം, സിനിമാശാലകള്‍, ഹോട്ടല്‍ എന്നിവയുള്‍പ്പെടെ പൊതുയിടങ്ങളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം.

കഴിഞ്ഞദിവസം 331 പുതിയ കോവിഡ് കേസുകള്‍ ഡല്‍ഹിയില്‍ സ്ഥിരീകരിച്ചതോടെ തലസ്ഥാനത്തെ സജീവമായ കേസുകളുടെ എണ്ണം 1289 ആയി. ജൂണിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 144 പേര്‍ രോഗമുക്തി നേടി. ഡല്‍ഹിയില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 165 ആയി.

രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തലസ്ഥാനത്ത് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. കേരളം 57, ഗുജറാത്ത് 49, രാജസ്ഥാന്‍ 43 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  13 minutes ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  28 minutes ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  38 minutes ago
No Image

ട്രെയിനിൽ ജാതി അധിക്ഷേപം; സഹികെട്ട് യുവതിയെ തല്ലി യുവാവ്: വീഡിയോ വൈറൽ

crime
  •  an hour ago
No Image

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

Cricket
  •  an hour ago
No Image

ബ്രിട്ടിഷ് മാധ്യമങ്ങളിലെ മുസ്‌ലിം വിരുദ്ധത: കണക്കുകളും വസ്തുതകളും സത്യം വെളിപ്പെടുത്തുമ്പോഴും തിരുത്താതെ അധികാരികൾ

International
  •  an hour ago
No Image

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

Cricket
  •  2 hours ago
No Image

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

qatar
  •  2 hours ago
No Image

നെതന്യാഹുവിന് എന്ത് സംഭവിച്ചു, കാണാനില്ല? പുറത്തുവിട്ട വീഡിയോയിൽ ഒരു കയ്യിൽ 6 വിരലുകൾ, എ.ഐ വീഡിയോ എന്ന് ആരോപണം 

International
  •  2 hours ago
No Image

ടൂറിസം മേഖലക്ക് ആശ്വാസം; ഇന്‍ഡോര്‍ പരിപാടികള്‍ക്ക് ഖത്തറില്‍ അനുമതി

qatar
  •  2 hours ago