ചണ്ഡീഗഡ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി, എ.എ.പിക്ക് വിജയം
ചണ്ഡീഗഡ്
ചണ്ഡീഗഡ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി നൽകി കന്നിയങ്കത്തിനിറങ്ങിയ എ.എ.പി വിജയം നേടി.
35 സീറ്റുകളിൽ 14 ഇടത്ത് ആംആദ്മി പാർട്ടി (എ.എ.പി) വിജയിച്ചു. 20 സീറ്റിൽ കുറയാത്ത വിജയം എല്ലായ്‌പോഴും ബി.ജെ.പി നേടുന്ന കോർപറേഷനാണിത്. കോൺഗ്രസും നില മെച്ചപ്പെടുത്തി. നേരത്തെ നാലു സീറ്റുകളുണ്ടായിരുന്ന കോൺഗ്രസ് എട്ടാക്കി ഉയർത്തി. ബി.ജെ.പിയുടെ സിറ്റിങ് മേയർ രവികാന്ത് ശർമ, മുൻ മേയർ ദാവേഷ് മൗദ്ഗിൽ എന്നിവർ എ.എ.പി സ്ഥാനാർഥികളോട് തോറ്റു. 12 സീറ്റുകളാണ് ബി.ജെ.പിക്ക് നേടാനായത്. അകാലിദളിനും ഒരു സീറ്റ് ലഭിച്ചു. പഞ്ചാബിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സൂചനയാണ് ചണ്ഡീഗഡ്മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഫലമെന്ന് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. അഴിമതി ഭരണത്തെയാണ് എ.എ.പി തൂത്തെറിഞ്ഞതെന്നും പഞ്ചാബും മാറാൻ തയാറായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തവർഷം ആദ്യമാണ് പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."