HOME
DETAILS

'മഥുരയെ മുസഫർ നഗറാക്കാൻ ആനുവദിക്കരുത്'; സംഘ്പരിവാർ നീക്കത്തിനെതിരെ രാകേഷ് ടികായത്ത്

  
backup
December 28 2021 | 09:12 AM

national-dont-let-mathura-become-muzaffarnagar-farmer-leaders-veiled-dig

ലഖ്നൗ: യു.പി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ശ്രീകൃഷ്ണന്റെ ജന്മഭൂമിയായ മഥുരയെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ പരോക്ഷ വിമർശനവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്. തീർത്ഥാടന നഗരത്തിന്റെ സമാധാനം കെടുത്താൻ ശ്രമിക്കുന്ന ശക്തികളെ കരുതിയിരിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബിജെപിയുടെ പേര് പറയാതെയാണ് ടിക്കായത്തിന്റെ വിമർശനം. ''അവർക്ക് വോട്ട് ലഭിക്കുന്നില്ല, അതുകൊണ്ട് ജനങ്ങൾ സമാധാനപരമായി പ്രാർത്ഥിക്കുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്ന ഈ തീർത്ഥാടന നഗരത്തിന്റെ സമാധാനം തകർക്കാൻ അവർ ശ്രമിക്കുകയാണ്. മുസഫർനഗർ പോലെ മഥുരയുടെ അന്തരീക്ഷവും നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകളുടെ ശ്രമം ജനം പരാജയപ്പെടുത്തണം''ടിക്കായത് പറഞ്ഞു.

''അവരുടെ കെണിയിൽ വീഴരുത്. അല്ലെങ്കിൽ കൂടുതൽ ആളുകൾ തൊഴിൽരഹിതരാവുകയും തൊഴിലവസരങ്ങൾ കുതിച്ചുയരുന്ന മഥുരയെ കലാപം തകർക്കുകയും ചെയ്യും''ടിക്കായത് പറഞ്ഞു.

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തുന്നതിന്റെ ഭാഗമായാണ് ബിജെപിയും സംഘ്പരിവാർ നേതാക്കളും മഥുരയിലെ ക്ഷേത്രനിർമാണം വീണ്ടും ചർച്ചയാക്കുന്നത്. അയോധ്യ മാതൃകയിൽ മഥുരയും ഞങ്ങൾ പിടിച്ചെടുക്കുമെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴു; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

Kerala
  •  a month ago
No Image

കെഎസ്ആർടിസി ബസിനുള്ളിൽ അപമര്യാദയായി പെരുമാറിയ ആളെ യുവതി തല്ലി; പ്രതി ജനൽ വഴി ചാടി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ജ്വല്ലറിയില്‍ നിന്ന് തന്ത്രപരമായി മോതിരം മോഷ്ടിച്ച 21കാരി പിടിയില്‍ 

Kerala
  •  a month ago
No Image

യുവാവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ; പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകം

Kerala
  •  a month ago
No Image

വിസ കച്ചവടം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍

Kuwait
  •  a month ago
No Image

ഒടുവിൽ നടപടി; പി പി ദിവ്യയെ സിപിഎം എല്ലാ പദവികളിൽ നിന്നും നീക്കും, ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

Kerala
  •  a month ago
No Image

'രാഹുലിന്റെ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു'; എം വി​ ​ഗോവിന്ദൻ

Kerala
  •  a month ago
No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago
No Image

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് തേടി ആർവൈഎഫ്

Kerala
  •  a month ago
No Image

ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ

Kerala
  •  a month ago