HOME
DETAILS

മാനവിക ഐക്യത്തിന്റെ സന്ദേശ വാഹകരാവുക; സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണല്‍ കമ്മിറ്റി

  
backup
December 28, 2021 | 12:22 PM

sic-saudi-national-committee-2812

മദീന: മത മൈത്രിയുടെയും സാമുദായിക സൗഹൃദങ്ങളുടെയും വിളനിലമായിരുന്ന കേരളത്തിലും ആശങ്കാ ജനകമാം വിധം വര്‍ധിച്ചു വരുന്ന അക്രമങ്ങളുടെയും നരഹത്യകളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗീയ വിധ്വംസക ശക്തികളെ തിരിച്ചറിയണമെന്നും, സമാധാനാന്തരീക്ഷം നില നിര്‍ത്താന്‍ മാനവിക ഐക്യം കാത്തു സൂക്ഷിക്കണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റിയുടെ മദീനയില്‍ ചേര്‍ന്ന നേതൃ സംഗമം ആവശ്യപ്പെട്ടു. സമസ്തയുടെ ഔദ്യോഗിക പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ് ഐ സി) സഊഉദി നാഷണല്‍ കമ്മിറ്റിയുടെ 2021-23 പ്രവര്‍ത്തന വര്‍ഷങ്ങളിലേക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രഖ്യാപിച്ച ദേശീയ നേതൃത്വത്തിന്റെ പ്രഥമ നേതൃ സംഗമത്തില്‍, വിവിധ സെഷനുകളിലായി നാഷണല്‍ കമ്മിറ്റി ഭാരവാഹികളും പ്രോവിന്‍സ് പ്രതിനിധികളും ഉപസമിതി ഭാരവാഹികളും പങ്കെടുത്തു.

എസ്ഐസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ സയ്യിദ് പി.എം.എസ് ഉബൈദുല്ലാ തങ്ങള്‍ അൽ  ഐദറൂസിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ വിര്‍ച്വല്‍ മീറ്റ് വഴി ഉദ്ഘാനം നിര്‍വഹിച്ചു. മക്ക പ്രൊവിൻസ്  പ്രസിഡണ്ട്‌ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട്‌ സൈദു ഹാജി മൂന്നിയൂര്‍ ആശംസ അറിയിച്ചു. വര്‍ക്കിംഗ് സെക്രട്ടറി മുഹമ്മദ്‌ റാഫി ഹുദവി സ്വാഗതവും വൈസ് പ്രസിഡണ്ട്‌ അബ്ദുന്നാസിര്‍ ദാരിമി അസ്‘അദി കമ്പില്‍ നന്ദിയും പറഞ്ഞു.
രണ്ടാം സെഷനില്‍ നാഷണല്‍ കമ്മിറ്റിക്കും കീഴ്ഘടകങ്ങള്‍ക്കുമായി തയാറാക്കപ്പെട്ട പ്രവര്‍ത്തന രേഖ സമര്‍പ്പിക്കപ്പെട്ടു.

നാഷണല്‍ കമ്മിറ്റിയും പ്രോവിന്‍സ്, സെന്‍ട്രല്‍, ഏരിയാ കമ്മിറ്റികളും കൂട്ടായും സ്വതന്ത്രമായും അനുവര്‍ത്തിക്കേണ്ടുന്ന സമഗ്ര കര്‍മ്മപദ്ധതികള്‍ വിവരിക്കുന്ന പ്രവര്‍ത്തന രേഖ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ അവതരിപ്പിച്ചു. സെക്രട്ടറിമാരായ അബ്ദുല്‍ ബാസ്വിത് വാഫി സ്വാഗതവും ഉസ്മാന്‍ എടത്തില്‍ നന്ദിയും അറിയിച്ചു. കര്‍മ്മപദ്ധതികള്‍ അടിസ്ഥാനമാക്കി നടന്ന ഗ്രൂപ്പ് ചര്‍ച്ചകളില്‍ പ്രൊവിൻസുകളിൽ നിന്നുള്ള ഭാരവാഹികള്‍ പങ്കെടുത്തു. ഓര്‍ഗനൈസിംഗ് സെക്രട്ടറി സൈതലവി ഫൈസി പനങ്ങാങ്ങര സ്വാഗതം പറഞ്ഞു. വിവിധ പ്രൊവിന്‍സുകളെ പ്രതിനിധീകരിച്ച് മാഹീന്‍ വിഴിഞ്ഞം, ഡോ: ശഫീഖ് ഹുദവി, മുജീബ് മക്ക എന്നിവര്‍ പ്രവര്‍ത്തന രേഖ വിശകലനം നടത്തി സംസാരിച്ചു. 

സമാപന സംഗമത്തില്‍ പ്രസിഡന്റ് സയ്യിദ്  ഉബൈദുല്ലാ തങ്ങള്‍ ഐദറൂസി അധ്യക്ഷ വഹിച്ചു. ട്രഷറര്‍ ഇബ്രാഹീം ഓമശ്ശേരി സ്വാഗതം ആശംസിച്ചു. ബഹാഉദ്ദീന്‍ നദ്‌വി റഹ്മാനി പ്രഭാഷണം നിര്‍വഹിച്ചു. അബൂബക്കര്‍ ദാരിമി താമരശ്ശേരി, സുലൈമാന്‍ ഖാസിമി ജുബൈല്‍, അബ്ദുറഹ്മാന്‍ പൂനൂര്‍, ഫരീദ് ഐക്കരപ്പടി തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ അറക്കല്‍ നന്ദിയർപ്പിച്ചു.

ആതിഥേയരായ മദീനാ പ്രൊവിന്‍സ്, സെന്‍ട്രല്‍ കമിറ്റി നേതാക്കളായ സുലൈമാന്‍ ഹാജി, അബ്ദുല്ലാ ദാരിമി, മുജീബ് ഫൈസി, അഷ്‌റഫ്‌ അഴിഞ്ഞിലം, അഷ്‌റഫ്‌ തില്ലങ്കേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സന്നദ്ധ സേവന രംഗത്ത് നിറഞ്ഞു നിന്ന വിഖായ വളണ്ടിയര്‍മാരും, ദഫ് അകമ്പടിയോടെ എസ്.ഐ.സി സാരഥികള്‍ക്ക് ആദരവൊരുക്കിയ മദീനത്തുല്‍ ഉലൂം വിദ്യാര്‍ത്ഥികളും സംഗമത്തിന്റെ പ്രത്യേക പ്രശംസ നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  a few seconds ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  11 minutes ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  15 minutes ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  24 minutes ago
No Image

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

Kerala
  •  30 minutes ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  38 minutes ago
No Image

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി  നല്‍കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  an hour ago
No Image

ഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Kerala
  •  an hour ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ സഹോദരന്‍ കോടതിയില്‍ മൊഴി മാറ്റി

Kerala
  •  an hour ago
No Image

ഇറാന്റെ പുതിയ പരമോന്നത നേതാവിനെ അഭിനന്ദിച്ച് ഒമാൻ സുൽത്താൻ

oman
  •  an hour ago