HOME
DETAILS

മകളെ കാണാനെത്തിയ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു

  
backup
December 29, 2021 | 3:03 AM

kerala-father-killed-daughters-friend

തിരുവനന്തപുരം: മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. പേട്ട സ്വദേശി 19 കാരന്‍ അനീഷ് ജോര്‍ജാണ് കൊല്ലപ്പെട്ടത്. പ്രതി ലാലു പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങി.കള്ളനാണെന്ന് കരുതി കുത്തുകയായിരുന്നെന്നാണ് ലാലുവിന്റെ മൊഴി.

മകളുടെ മുറിയില്‍ നിന്ന് ഒരാള്‍ ഇറങ്ങിപോകുന്നത് കണ്ടപ്പോള്‍ കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമിക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നുമാണ് ലാലുവിന്റെ മൊഴി. കുളിമുറിയില്‍ വെച്ചാണ് കത്തികൊണ്ട് കുത്തിയത്. പൊലിസ് എത്തിയാണ് വീട്ടില്‍ കുത്തേറ്റ് കിടക്കുന്ന അനീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇയാള്‍ മരിച്ചിരുന്നു.

പൊലിസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയാണ്. പേട്ട സി.ഐക്കാണ് അന്വേഷണ ചുമതല. പ്രാഥമികമായി വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലിസ് പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്.

അനീഷ് എങ്ങനെ വീട്ടില്‍ എത്തിപ്പെട്ടു എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും പൊലിസ് പറഞ്ഞു. ഇവരുടെ അടുത്തുതന്നെയാണ് അനീഷ് താമസിക്കുന്നത്. ബിരുദവിദ്യാര്‍ഥിയാണ് അനീഷ് ജോര്‍ജ് . അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകൾ തകർത്തു; ബാക്കിയുള്ള കപ്പലുകളും വൈകാതെ മുക്കും; ഡൊണാൾഡ് ട്രംപ്

International
  •  5 days ago
No Image

മിഡിൽ ഈസ്റ്റിലെ സംഘർഷം: റൊണാൾഡോയുടെ അൽ-നാസറിന്റെ മത്സരം മാറ്റിവെച്ചു; ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഷെഡ്യൂളുകൾ താളംതെറ്റുന്നു

Football
  •  5 days ago
No Image

സ്വയം പ്രതിരോധത്തിന് പരിധികളില്ല; രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി അബ്ബാസ് അരാഗ്‌ചി

International
  •  5 days ago
No Image

സഞ്ജു 'സൂപ്പർ' ഷോ; വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ; ഈഡൻ ഗാർഡൻസിനെ ആവേശം കൊള്ളിച്ച് മലയാളി കരുത്ത്

Cricket
  •  5 days ago
No Image

അമേരിക്കൻ-ബ്രിട്ടീഷ് എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം; തകർത്തെന്ന് ഇറാൻ സേന

International
  •  5 days ago
No Image

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ വീലുകൾ ഇളകിമാറി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ

Kerala
  •  5 days ago
No Image

'അവർക്ക് സംസാരിക്കണം, ഞാൻ സമ്മതിച്ചു'; ഇറാന്റെ പുതിയ നേതൃത്വവുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

International
  •  5 days ago
No Image

ഓഹരി വിപണിയിൽ 'വൻലാഭം' വാഗ്ദാനം; മാരാരിക്കുളത്ത് 85-കാരന് 19.62 ലക്ഷം രൂപ നഷ്ടമായി

crime
  •  5 days ago
No Image

ഇറാൻ മിസൈലുകളെ സഊദി പ്രതിരോധിച്ചത് അമേരിക്കൻ നിർമ്മിത പാട്രിയറ്റ്, താഡ് എന്നിവ ഉപയോഗിച്ച്, രാജ്യം അതീവ ജാഗ്രതയിൽ

Saudi-arabia
  •  5 days ago
No Image

അബൂദബിയിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് ആശ്വാസം; താമസസൗകര്യം നീട്ടിനൽകാൻ സർക്കാർ ഉത്തരവ്; ഹോട്ടൽ ബില്ലുകൾ ടൂറിസം വകുപ്പ് അടയ്ക്കും

uae
  •  5 days ago