ഒമിക്രോണ്‍ ജാഗ്രത: നാളെ മുതല്‍ രാത്രികാല നിയന്ത്രണം കര്‍ക്കശം: അടിയന്തരമായി പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കരുതണം
തിരുവനന്തപുരം: ഒമിക്രോണ്‍ ജാഗ്രതയുടെ ഭാഗമായി നാളെ മുതല്‍ (വ്യാഴം)രാത്രികാല നിയന്ത്രണം കര്‍ക്കശമാക്കും. രാത്രിയില്‍ ആള്‍ക്കൂട്ട പരിപാടികള്‍ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം. ഒമിക്രോണ്‍ സാഹചര്യം മുന്‍നിര്‍ത്തി ഇന്നലെയാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്ത് മണി മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് തീയേറ്ററുകളില്‍ രാത്രികാല ഷോകളും വിലക്കിയിരിക്കുന്നത്. തിയേറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം പ്രദര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."