HOME
DETAILS
MAL
കൊവിഡ് കേസുകളില്‍ വര്‍ധന; ഫീല്‍ഡ് ആശുപത്രികള്‍ തുറക്കാനൊരുങ്ങി ഇംഗ്ലണ്ട്
backup
December 31 2021 | 05:12 AM
ലണ്ടന്‍: ഒമിക്രോണ്‍ ആശങ്ക വര്‍ധിക്കുന്നതിനിടെ താല്‍ക്കാലിക ഫീല്‍ഡ് ആശുപത്രികള്‍ തുറക്കാനൊരുങ്ങി ഇംഗ്ലണ്ട്.
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 1,83,000 പേര്‍ക്കാണ് ബുധനാഴ്ച രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
ലണ്ടന്‍, ബ്രിസ്റ്റള്‍, ലീഡ്സ് തുടങ്ങി എട്ടോളം നഗരങ്ങളിലെ ആശുപത്രികള്‍ക്ക് സമീപം താല്‍ക്കാലിക സംവിധാനമൊരുക്കാനാണ് ദേശീയ ആരോഗ്യ വിഭാഗം ആലോചിക്കുന്നത്.
കൊവിഡ് കേസുകളും ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും വര്‍ധിച്ചു വരുന്നതു പരിഗണിച്ചാണ് പുതിയ നീക്കമെന്ന് ദേശീയ മെഡിക്കല്‍ ഡയരക്ടര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.
കൊവിഡ് മുക്തി നേടുന്നവരെയും കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവരെയും ചികിത്സിക്കാനാണ് ഫീല്‍ഡ് ആശുപത്രികള്‍ ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."