മഹാമാരിക്കിടയിലും സംസ്ഥാനത്തേക്ക് സ്വര്ണമൊഴുകി കസ്റ്റംസ് പിടിച്ചത് 232 കിലോഗ്രാം
കൊച്ചി: കൊവിഡ് മഹാമാരിക്കിടയിലും സംസ്ഥാനത്തേക്ക് സ്വര്‍ണക്കള്ളക്കടത്ത് തകൃതി. കൊവിഡ് വ്യാപനം മൂലം വിമാന സര്‍വിസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നെങ്കിലും വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് സ്വര്ണമൊഴുകി. ഈ വര്‍ഷം നവംബര്‍ വരെ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പിടികൂടിയത് 232 കിലോഗ്രാം സ്വര്‍ണം. ഏറ്റവും കൂടുതല്‍ പിടികൂടിയത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.
ഈ മാസം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം സ്വര്‍ണക്കടത്തില്‍ പിടിവീണതില്‍ കോഴിക്കോട് വിമാനത്താവളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. ഈ വര്‍ഷം നവംബര്‍ വരെ കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടിയത് 128.170 കിലോഗ്രാം സ്വര്‍ണമാണ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ 62.281 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം പിടികൂടിയപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ 28.939 കിലോഗ്രാമാണ് പിടികൂടിയത്. 12.820 കിലോഗ്രാം മാത്രമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയത്.
കോഴിക്കോട് വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കള്ളക്കടത്താണ് കസ്റ്റംസിന്റെ പ്രധാന ആശങ്ക. ലോക്ക്ഡൗണ്‍ കാലയളവില്‍ പോലും സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വര്‍ണത്തിന്റെ ഒഴുക്ക് കൂടുതലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."