ഒരു ദിവസം 10 ലക്ഷം രോഗികള്‍, വീണ്ടും ആശങ്കയേറ്റി കൊവിഡ്
ജനീവ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നവംബര്‍ 22ന് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതിനു പിന്നാലെ ആശങ്ക പരത്തി ആഗോള തലത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ഒരാഴ്ചക്കാലത്തിനിടെ 7.3 ദശലക്ഷം പേര്‍ക്കാണ് ആഗോള തലത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.
പ്രതിദിന ശരാശരി 10,45,000 ആണ്. 2020 മാര്‍ച്ചില്‍ ലോകാരോ?ഗ്യ സംഘടന കൊവിഡിനെ കുറിച്ച് ആദ്യ മുന്നറിയിപ്പ് നല്‍കിയതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഒമിക്രോണ്‍ ഭീഷണി വലിയ രീതിയില്‍ നിലനില്‍ക്കുന്ന യൂറോപ്പ്, അമേരിക്ക, കാനഡ എന്നിവിടങ്ങളിലാണ് ഈ കേസുകളില്‍ 85 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 40,22,000 കേസുകളാണ് കഴിഞ്ഞയാഴ്ച യൂറോപ്പില്‍ മാത്രം സ്ഥിരീകരിച്ചത്. അമേരിക്കയിലും കാനഡയിലുമായി 22,64,000 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മുന്‍ ആഴ്ചത്തേക്കാള്‍ 83 ശതമാനം വര്‍ധനവാണ് ഇവിടങ്ങളില്‍ ഉണ്ടായിരിക്കുന്നത്.
ഡെല്‍റ്റ വകഭേദത്തിന് പുറമെ ഒമിക്രോണ്‍ ഭീതി കൂടി വര്‍ധിക്കുന്നതിനിടെ, ''കൊവിഡ് സുനാമി'' മുന്നറിയിപ്പുമായി ലോകാരാ?ഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥാനം ?ഗബ്രിയേസസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കൊവിഡിന്റെ ഇരട്ട വകഭേദങ്ങള്‍ ആ?ഗോള ആരോ?ഗ്യ മേഖലയെ തകര്‍ക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. ഡെല്‍റ്റയെ പോലെയോ അതിലധികമോ വേ?ഗത്തില്‍ പടരുന്ന ഒമിക്രോണ്‍ കൊവിഡ് സുനാമിയ്ക്കാണ് വഴിയൊരുക്കാന്‍ പോകുന്നത്.
കൊവിഡിനെതിരായ പോരാട്ടത്തില്‍ നമ്മുടെ ആരോ?ഗ്യ പ്രവര്‍ത്തകരെല്ലാം തളര്‍ന്നു കഴിഞ്ഞു. കൂടുതല്‍ പ്രതിസന്ധിയിലേക്കു നീങ്ങിയാല്‍ ആരോ?ഗ്യ മേഖല തകരുമെന്നാണ് ടെഡ്രോസ് അഥാനം വ്യക്തമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."