ചേരിതിരിഞ്ഞ് വാക്കുതര്‍ക്കം; സി.പി.എം ആലപ്പുഴ നോര്‍ത്ത് ഏരിയാ സമ്മേളനം നിര്‍ത്തിവെച്ചു
ആലപ്പുഴ: സി.പി.എം. ആലപ്പുഴ നോര്‍ത്ത് ഏരിയാ സമ്മേളനത്തില്‍ തര്‍ക്കം. ഇതേത്തുടര്‍ന്ന് സമ്മേളനം താത്കാലികമായി നിര്‍ത്തിവെച്ചു. സമ്മേളന പ്രതിനിധികള്‍ ചേരിതിരിഞ്ഞ് വാക്കുതര്‍ക്കത്തിലേക്ക് കടന്നതോടെയാണ് സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
ചില നേതാക്കള്‍ക്കെതിരെ ഒരു വിഭാഗം വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചത് മറുവിഭാഗം ചോദ്യം ചെയ്തു. മന്ത്രി സജി ചെറിയാനെയും പി.പി ചിത്തരഞ്ജന് എം.എല്‍.എയേയും അനുകൂലിക്കുന്നവര്‍ തമ്മിലായിരുന്നു തര്‍ക്കവും സംഘര്‍ഷവും.
ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും ചിത്തരഞ്ജനെതിരെ വിമര്‍ശനമുയര്‍ന്നു. ഇതേത്തുടര്‍ന്നാണ് ഏരിയാ സമ്മേളനം നിര്‍ത്തിവെക്കുന്നതായി ജില്ലാ സെക്രട്ടറി അറിയിച്ചത്. ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരം നടന്നേക്കുമെന്നാണ് സൂചന.
ആലപ്പുഴയിലെ വിഭാഗീയതയുടെ ഭാഗമായി എംഎല്‍എയുടെ മണ്ഡലത്തിലുള്‍പ്പെടുന്ന പ്രദേശങ്ങളിലെ പാര്‍ട്ടി പരിപാടികളില്‍ പിപി ചിത്തരഞ്ജന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. ആലപ്പുഴ നഗരസഭ ശുചിത്വപദവി പ്രഖ്യാപന ചടങ്ങുകളിലും ചിത്തരഞ്ജനെ പങ്കെടുപ്പിച്ചിരുന്നില്ലെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."