വിദ്യാര്‍ഥിനിയെ വീട്ടില്‍ കയറി മര്‍ദിച്ച സംഭവം; അന്വേഷണം കാര്യക്ഷമമല്ലെന്നു മാതാപിതാക്കള്‍
പെരുമ്പാവൂര്‍: വിദ്യാര്‍ഥിനിയെ അഞ്ചംഗ സംഘം വീട്ടില്‍ കയറി മര്‍ദിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ രംഗത്ത്.
മുടക്കുഴ ആനകല്ല് സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് അഞ്ചംഗ സംഘം ഞായറാഴ്ച്ച വൈകീട്ട് 5.30 ഓടെ വീട്ടില്‍ കയറി മര്‍ദിച്ചത്.
2014-ല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളില്‍ ഒരാളുടെ മാതാവിനെ പെണ്‍കുട്ടിയുടെ പിതാവ് ദേഹോപദ്രവം ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. തുടര്‍ന്ന് ഇതേ കാലയളവില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ക്കെതിരെ നിലവില്‍ കേസ് നടന്നു വരികയാണ്.
ഇനിതിടെയാണ് രണ്ട്ാഴ്ച്ച മുമ്പ് പെരുമ്പാവൂര്‍ നഗരത്തില്‍ വച്ച് പെണ്‍കുട്ടിയെ നാലംഗ സംഘം വീണ്ടും അധിക്ഷേപിച്ചതായി പെണ്‍കുട്ടിയുടെ മാതാവ് കോടനാട് പൊലിസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അഞ്ചംഗം സംഘം പെണ്‍കുട്ടിയെ വീട്ടില്‍ കയറി മര്‍ദിച്ചത്.
പരുക്കേറ്റ പെണ്‍കുട്ടിയെ പെരുമ്പാവുരിലെ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ നിരവധി തവണ പരാതി നല്‍കിയിട്ടും പൊലിസ് വേണ്ടത്ര ഗൗരവം കാണിക്കാതിരുന്നതാണു വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ കാരണമായതെന്നു മാതാപിതാക്കള്‍ ആരോപിച്ചു. എന്നാല്‍ അന്വേഷണം കാര്യക്ഷമമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും കോടനാട് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."