മട്ടാഞ്ചേരി ബസാര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നാളെ
കൊച്ചി : മട്ടാഞ്ചേരി ബസാര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ 11നു താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഫെഡറേഷന് ഒ ഫ് ഇന്ത്യന്‍ ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് ജോണ്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. കൗണ്‍സിലര്‍ ടി.കെ. അഷ്റഫ് മാര്‍ച്ച് ഫ്ളാഗ് ഒഫ് ചെയ്യും. നൂറുകണക്കിനു തൊഴിലാളികളാണു ബസാറിനെ ആശ്രയിച്ച് ജീവിക്കുന്നത്. എന്നാല്‍ വന്‍കിട റിസോര്‍ട്ട്, ഹോട്ടല്‍ ഉടമകള്‍ക്കായി കച്ചവട സ്ഥാപനങ്ങളും ഗോഡൗണുകളും ഇല്ലാതാക്കി ബസാറിനെ നശിപ്പിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. മട്ടാഞ്ചേരി ബസാറിന്റെ ചൈതന്യമായ വ്യാപാര സ്ഥാപനങ്ങളും ഗോഡൗണുകളും തകര്‍ത്തുകൊണ്ട് അനധികൃതമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചു മാറ്റാന്‍ അധികൃതര്‍ തയാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ എം.ഹനീഷ്, എക്സിക്യൂട്ടീവ് അംഗം എസ്.എ. ഷഫീക്, കെ.കെ.നൗഷാദ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."