ദുബൈയെയും അബുദബിയെയും ബന്ധിപ്പിക്കുന്ന E11 റോഡിലെ ഗതാഗത നിയന്ത്രണം അവസാനിച്ചു
ദുബൈ:ദുബൈയെയും അബുദബിയെയും ബന്ധിപ്പിക്കുന്ന ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിലെ (E11) ഗതാഗത നിയന്ത്രണം അവസാനിച്ചതായി അബുദബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു. 2024 ഏപ്രിൽ 21-നാണ്ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
إعادة فتح شارع الشيخ مكتوم بن راشد (E11) عند جسر غنتوت pic.twitter.com/31GkWAmh1R
— مركز النقل المتكامل (@ITCAbuDhabi) April 21, 2024
ഖാൻതൂത് മേഖലയിലാണ് ഈ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇത് അവസാനിച്ചതായും, E11 റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായും അബുദബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ അറിയിച്ചിട്ടുണ്ട്.
എന്നാൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡിലെ (E311) താത്കാലിക ഗതാഗത നിയന്ത്രണം ഒഴിവാക്കിയിട്ടില്ല. ഏപ്രിൽ 20-നാണ് E11, E311 എന്നീ പാതകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. തുറന്ന് ഈ പാതകളിൽ നിന്നുള്ള ട്രാഫിക് എമിറേറ്റ്സ് റോഡിലേക്ക് (E611) വഴിതിരിച്ച് വിട്ടിട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."