വൃക്ഷതൈകള്‍ വാങ്ങാന്‍ തൊഴിലാളികളില്‍ നിന്ന് പണപ്പിരിവ്
വൃക്ഷതൈകള്‍ വാങ്ങാന്‍ തൊഴിലാളികളില്‍ നിന്ന് പണപ്പിരിവ്
മണ്ണഞ്ചേരി: വൃക്ഷതൈകള്‍ വാങ്ങാന്‍ തൊഴിലാളികളില്‍ നിന്ന് പണപ്പിരിവ് നടത്തുന്നത് വിവാദത്തിലേക്ക്. മാരാരിക്കുളംതെക്ക് പഞ്ചായത്ത് 23-ാം വാര്‍ഡിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാനെന്ന പേരില്‍ തൊഴിലാളികളില്‍ നിന്ന് 500 രൂപ പിരിച്ചെടുത്തതായി പരാതി ഇയര്‍ന്നത്. പണം നല്‍കാത്തവരെ തൊഴിലില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതായും ആക്ഷേപമുണ്ട്.
വാര്‍ഡിലെ പ്രധാന ഗ്രാമീണ റോഡുകളുടെ ഇരുവശവും ജൈവ വേലികെട്ടി വൃക്ഷതൈകള്‍ നടുകയെന്നതാണ് പദ്ധതി. ഇതിനകം 117 പേരില്‍ നിന്ന് 500 രൂപ ക്രമത്തില്‍ പിരിച്ചെടുത്ത് കലവൂരിലെ സ്വകാര്യ നഴ്‌സറിയില്‍ നിന്ന് 30000 രൂപയുടെ വൃക്ഷതെകള്‍ വാങ്ങിയെന്നാണ് സൂചന. സംഭവം വിവാദമായതോടെ 260 രൂപ പ്രകാരം തൊഴിലാളികള്‍ക്ക് മടക്കിനല്‍കാനും നീക്കമുണ്ട്.
തൊഴിലാളികളില്‍ നിന്ന് പണം പിരിക്കാതെ തന്നെ തൊഴിലുറപ്പ് ജോലി കണ്ടെത്തി നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഇതിന് തയാറാകാതെ വന്നതാണ് ഇത്തരത്തിലൊരു നീക്കം നടത്താന്‍ അധികൃതര്‍ തയാറായതെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.
പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളിലും സമാനരീതിയില്‍ 150, 200, 300 എന്നിങ്ങനെ രൂപ പിരിച്ചെടുത്ത് വൃക്ഷതൈകള്‍ വാങ്ങാന്‍ നീക്കം നടത്തുന്നുണ്ട്. വാര്‍ഡുകളിലെ എ.ഡി.എസ് കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച് രൂക്ഷമായ വാദപ്രതിവാദമാണ് നടക്കുന്നത്. എന്നാല്‍ വാര്‍ഡ് മെമ്പറാകട്ടെ ഇത് നിഷേധിക്കുകയാണ്.
തൊഴിലാളികളില്‍ നിന്ന് പണംപിരിച്ച് വൃക്ഷതൈകള്‍ വാങ്ങിയെന്ന് പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമെന്നാണ് 23-ാം വാര്‍ഡ് അംഗം മേഴ്‌സി പ്രതികരിച്ചത്.
കലവൂരിലെ ലിറ്റില്‍ ഫ്‌ളവറില്‍ നിന്ന് കഴിഞ്ഞയാഴ്ച 30000 രൂപയുടെ തൈകള്‍ വാങ്ങിയതായി ഇവര്‍ സമ്മതിക്കുന്നു. പണംപിരിച്ച് തൊഴിലുറപ്പ് ജോലി സൃഷ്ടിക്കുന്ന നടപടിയെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ ഭരണകൂടം തയാറാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."