HOME
DETAILS

ഇ.പിയുമായി ജാവദേക്കര്‍ കൂടിക്കാഴ്ച നടത്തി; BJP-യെ സഹായിച്ചാൽ ലാവലിന്‍ കേസ് അവസാനിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി- നന്ദകുമാര്‍

  
Web Desk
April 25 2024 | 11:04 AM

ep-jayarajan-lawlincase-nandakumar-prakashjawadekar

തിരുവനന്തപുരം:ഇ പി ജയരാജനെയും തന്നെയും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടിരുന്നുവെന്ന് ടി ജി നന്ദകുമാർ. തിരുവനന്തപുരത്തെ ഒരു ഫ്‌ലാറ്റില്‍ വെച്ചാണ് സംസാരിച്ചത്. തങ്ങള്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന് ജാവഡേക്കര്‍ പറഞ്ഞു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാമോയെന്ന് ചോദിച്ചു. പകരം പിണറായി വിജയന്റെ പേരിലുള്ള ലാവലിന്‍ കേസ് അവസാനിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു. 

എന്റെ വീട്ടില്‍ അമിത് ഷാ വരും. അവിടെ വെച്ച് ഇപിക്ക് ഉറപ്പു തരും. ഭാഷാ പ്രശ്‌നമുള്ളതിനാല്‍ കുമാറിനേയും കൂട്ടിക്കോളാന്‍ പറഞ്ഞു. എന്നാല്‍ നടക്കില്ല എന്ന് ഇ പി ജയരാജന്‍ പറഞ്ഞു. സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ലാവലിന്‍ കേസില്‍ നിന്നും സിബിഐയെ പിന്‍വലിക്കുന്നു എന്ന് അറിയിക്കും. സ്വര്‍ണക്കള്ളക്കടത്ത് അടക്കമുള്ളവ അവസാനിപ്പിക്കുമെന്ന് ജാവഡേക്കര്‍ പറഞ്ഞു. വൈദേകത്തെക്കുറിച്ചു പറഞ്ഞപ്പോള്‍, അത് അന്വേഷിച്ചോളൂ എന്ന് ഇപി ജയരാജന്‍ പറഞ്ഞു. വൈദേകത്തില്‍ തനിക്ക് ഒരു പങ്കാളിത്തവുമില്ല. അതുവെച്ച് ബാര്‍ഗെയിന്‍ ചെയ്യേണ്ട. വൈദേകത്തെക്കുറിച്ച് എത്രവേണമെങ്കിലും അന്വേഷിച്ചോളൂ എന്നാണ് ജയരാജന്‍ മറുപടി നല്‍കിയത്.

കൂടാതെ എങ്ങനെയും സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കണമെന്ന് ജാവഡേക്കര്‍ പറഞ്ഞു.അതിന് എങ്ങനെ വിട്ടു വീഴ്ച ചെയ്യാന്‍ പറ്റുമെന്ന് ചോദിച്ചു. തൃശൂരില്‍ ഘടകകക്ഷി സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നത്, അതുകൊണ്ട് അതു സാധ്യമല്ലെന്നാണ് ഇപി ജയരാജന്‍ മറുപടി നല്‍കിയത്. ഇതിനൊരു ഉപാധി ചര്‍ച്ചയില്‍ വന്നു. മുമ്പ് പിണറായി വിജയന്റെ കാലത്ത് പിസി തോമസ് വഴി ബിജെപിയുടെ സഹായം സിപിഎം തേടിയിരുന്നു. ഇതിന് പ്രത്യുപകാരമായി മൂവാറ്റുപുഴയില്‍ പിസി തോമസിനെ ജയിപ്പിക്കാന്‍ ഇസ്മായേലിനെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കി.

ഇപ്പോള്‍ എല്‍ഡിഎഫിനെ സഹായിക്കുന്ന പള്ളികളിലെ തര്‍ക്കവിഭാഗത്തില്‍പ്പെട്ട പിതാവ് കൊടുത്ത കത്തു മാറ്റിവെച്ചിട്ടാണ് സിപിഎം ഇസ്മയേലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അങ്ങനെ പിസി തോമസിനെ 500 വോട്ടിന് ജയിപ്പിച്ച ചരിത്രം സിപിഎമ്മിനുണ്ട്. അതു തൃശൂരില്‍ നടപ്പിലാക്കാമോയെന്ന് ചോദിച്ചു. തൃശൂരില്‍ നിന്നും സുരേഷ് ഗോപിയെ മറ്റേതെങ്കിലും സീറ്റിലേക്ക് മാറ്റുന്ന കാര്യം പറഞ്ഞപ്പോള്‍, തൃശൂരില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റാന്‍ പറ്റില്ലെന്ന് ജാവഡേക്കര്‍ അറിയിച്ചു. അതോടെ ചര്‍ച്ച പൊളിയുകയായിരുന്നു. പിന്നീട് ഡല്‍ഹിയില്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു. നാലു തവണ ചര്‍ച്ച നടന്നു. സിപിഎമ്മില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സാധ്യമല്ലെന്ന് ചര്‍ച്ചയില്‍ അറിയിച്ചുവെന്ന് നന്ദകുമാര്‍ പറഞ്ഞു.

എങ്ങനെയെങ്കിലും കേരളത്തില്‍ ഒരു സീറ്റ് നേടണം. അതിന് എന്തു വിട്ടുവീഴ്ചയും ചെയ്യാമെന്നും ജാവഡേക്കര്‍ പറഞ്ഞു. അനില്‍ ആന്റണിയെ എറണാകുളത്തും, പിസി ജോര്‍ജിനെ പത്തനംതിട്ടയിലും, സുരേഷ് ഗോപിയെ മറ്റൊരു സീറ്റിലേക്കും മാറ്റി ധാരണയിലെത്താമെന്ന് പറഞ്ഞു. അതിന് തയ്യാറായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു സീറ്റിലെങ്കിലും എന്‍ഡിഎ ജയിച്ചേനെ എന്നും ദല്ലാള്‍ നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  5 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  5 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  5 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  5 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  5 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  5 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  5 days ago