തെരുവ് നായ വട്ടംചാടി ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്
പൂച്ചാക്കല്‍: തെരുവ് നായ വട്ടംചാടി ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്.
ഇന്നലെ പുലര്‍ച്ചെ ചേര്‍ത്തലഅരൂക്കുറ്റി റോഡ് പൂച്ചാക്കല്‍ ഇലക്ട്രി സിറ്റി ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം.ഓട്ടോറിക്ഷാ ഡ്രൈവര്‍ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് മണപ്പുറം വടക്കേ കുന്നനാട്ട് രമേശന്‍, യാത്രക്കാരി കുന്നനാട്ട് ലിസി ,എന്നിവര്‍ക്കാണ് പരിക്കേറ്റത്.തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.
തെരുവ് നായ്ക്കള്‍ രാവും പകലും കൂട്ടത്തോടെയാണ് ഇവിടെ വിഹാരം നടത്തുന്നത്.സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള വഴിയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
രാത്രി കാലങ്ങളില്‍ നായ വട്ടം ചാടി ഇരുചക്രവാഹനം അപകടത്തില്‍ പെട്ട് നിരവധി പേര്‍ക്കാണ് പരിക്കുകളോടെ ചികിത്സ തേടേണ്ടി വന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസം ശ്രീകണ്ടേശ്വരം ഹൈ സ്‌കൂളില്‍ നിന്നും പഠനം കഴിഞ്ഞു വീട്ടിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെ തെരുവ് നായ പിന്നാലെ ഓടിച്ചിട്ടു വിദ്യാര്‍ത്ഥിനി മരത്തിലിടിച്ചു വീണ് പരിക്ക് പറ്റിയിരുന്നു ഇത് മൂലം തെരുവ് നായ്ക്കളെ ഭയന്ന് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ഒറ്റയ്ക്ക് അയക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. തെരുവ് നായ പ്രശ്‌നത്തിന് പരിഹാരമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.ഇതിന് പുറമെ വീട്ടമ്മമാരും പഞ്ചായത്ത് പടിക്കല്‍ കുത്തിയിരിപ്പ് സമരം വരെ ചെയ്തു.
അടിയന്തിരമായി തെരുവ് നായ ശല്യം പരിഹാരത്തിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."