HOME
DETAILS

കൂടുതല്‍ രാജ്യാന്തര സര്‍വിസുമായി കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ  എക്‌സ്പ്രസ്

  
Web Desk
May 03, 2024 | 11:01 AM

Air India Express from Kannur with more international service

കണ്ണൂര്‍: ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യു.എ.ഇയിലെ റാസല്‍ഖൈമ എയര്‍പോര്‍ട്ടിലേക്ക് ഇന്ന് മുതലാണ് പുതിയ സര്‍വീസ് തുടങ്ങിയത്. തുടക്കത്തില്‍ ഒരാഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ്. ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍. റാസല്‍ഖൈമയിലേക്കുള്ള ആദ്യ വിമാന സര്‍വീസിലെ യാത്രക്കാരിയെ കിയാല്‍ മാനേജിങ് ഡയറക്ടര്‍ ദിനേശ് കുമാര്‍ ബോര്‍ഡിങ് പാസ് നല്‍കി സ്വീകരിച്ചു. വിമാന കമ്പനി അധികൃതരും കിയാല്‍ അധികൃതരും ചേര്‍ന്ന് യാത്രകാര്‍ക്ക് മധുരം നല്‍കി യാത്രാ മംഗളങ്ങള്‍ നേര്‍ന്നു.

റാസല്‍ഖൈമയിലേക്കുള്ള കണക്ടിവി വടക്കന്‍ മലബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ആദ്യ വിമാനത്തില്‍ 186 യാത്രക്കാരുണ്ടായിരുന്നു. സൗദി അറേബ്യയിലെ ദമ്മാം എയര്‍പോര്‍ട്ടിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതുതായി കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണുള്ളത്.  കൂടാതെ അബൂദബിയിലേക്കും മസ്‌കത്തിലേക്കും സര്‍വീസുകള്‍ കൂട്ടിയിട്ടുണ്ട്.

ഏറ്റവും ആധുനികവും പുതിയതുമായ ബോയിങ് 737 മാക്‌സ് വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്നത്. കിയാലുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം കൂടുതല്‍ എയര്‍പോര്‍ട്ടുകളിലേക്ക് കണ്ണൂരില്‍ നിന്ന് സര്‍വീസ് തുടങ്ങാനും എയര്‍ ഇന്ത്യക്ക് പദ്ധതിയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുവള്ളി നഗരസഭ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്: വോട്ടർ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് പൊലിസ് സാന്നിധ്യത്തിൽ; യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  a few seconds ago
No Image

ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും മുമ്പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ മറന്നു; പൊതുദര്‍ശനത്തിനിടെ തിരികെ വാങ്ങി ആശുപത്രി

Kerala
  •  9 minutes ago
No Image

തൃശൂരിൽ പൊലിസ് ജീപ്പ് മറിഞ്ഞ് അപകടം: ഡിവൈഎസ്പിക്ക് പരുക്ക്

Kerala
  •  21 minutes ago
No Image

യുഎഇ പതാക ദിനം നവംബർ 3 ന്: യുഎഇ പതാകയുടെ നിറങ്ങൾ എന്താണ് അർത്ഥമാക്കുന്നതെന്ന് അറിയാം

uae
  •  32 minutes ago
No Image

സൂര്യകാന്ത് മിശ്രയെ പിന്‍ഗാമിയായി നിര്‍ദേശിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്

National
  •  44 minutes ago
No Image

വൃക്കരോഗിക്ക് ആശ്വാസമായി മഹല്ല് കമ്മിറ്റിയും ക്ഷേത്ര ഭാരവാഹികളും ഒന്നിച്ചു;  മണിക്കൂറുകൾക്കുള്ളിൽ സമാഹരിച്ചത് അരക്കോടിയോളം രൂപ, ഇത് മലപ്പുറത്തെ നന്മ

Kerala
  •  an hour ago
No Image

ഗതാഗതം സു​ഗമമാക്കാനും, റോഡ് അപകടങ്ങൾ കുറയ്ക്കാനും യുഎഇ അവതരിപ്പിച്ച പ്രധാന നിയമങ്ങൾ; കൂടുതലറിയാം

uae
  •  an hour ago
No Image

തെരുവ് നായ നിയന്ത്രണം: സത്യവാങ്മൂലം സമർപ്പിക്കാത്തതിന് ചീഫ് സെക്രട്ടറിമാർക്ക് സുപ്രിം കോടതിയുടെ സമൻസ്; നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കണം

National
  •  an hour ago
No Image

ഒരുമ്പെട്ടിറങ്ങി റഷ്യ; ആണവശേഷിയുള്ള മിസൈല്‍ പരീക്ഷിച്ചു, സൈനിക മേധാവിയുമായുള്ള കൂടിക്കാഴ്ചക്ക് പുടിനെത്തിയത് സൈനിക വേഷത്തില്‍

International
  •  an hour ago
No Image

കർശനമായ ഗതാഗത നിയന്ത്രണങ്ങൾ; കുവൈത്തിൽ അഞ്ച് ദിവസം കൊണ്ട് കുറ‍ഞ്ഞത് 55 ശതമാനം ​ഗതാ​ഗത നിയമലംഘനങ്ങൾ

Kuwait
  •  2 hours ago